'വരൂ വീണ്ടും പ്രണയിക്കാം';  
ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ വാലന്റൈന്‍സ് ദിനത്തില്‍ തീയറ്ററിലേയ്ക്ക്

'വരൂ വീണ്ടും പ്രണയിക്കാം'; ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ വാലന്റൈന്‍സ് ദിനത്തില്‍ തീയറ്ററിലേയ്ക്ക്

1995 ഒക്ടോബറിലാണ് ചിത്രം പുറത്തിറങ്ങിയത്
Updated on
1 min read

ഷാരൂഖ് ഖാന്‍ കാജോള്‍ താര ജോഡി തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഇത്തവണ പ്രണയ ദിനത്തിലാണ് ചിത്രം വീണ്ടും തീയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 10 മുതൽ ഒരാഴ്ച ഇന്ത്യയിലുടനീളം ചിത്രം പ്രദർശിപ്പിക്കുമെന്ന് യാഷ്​രാജ്​ ഫിലിംസ് അറിയിച്ചു. പ്രേക്ഷകരുടെ നാളുകളായുള്ള അഭ്യർഥന പ്രകാരമാണ് നടപടി.

മുംബൈ, പൂനെ, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ തിരുവനന്തപുരം എന്നിങ്ങനെ ഇന്ത്യയിലെ 37 നഗരങ്ങളിൽ ചിത്രം റീറിലീസ് ചെയ്യും. യാഷ്​രാജ്​ ഫിലിംസിന്റെ ബാനറിൽ 1995 ഒക്ടോബറിലായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ റിലീസ് ചെയ്തത്. യാഷ്​ ചോപ്രയുടെ മകൻ ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഏറ്റവും കൂടുതല്‍ കാലം തീയറ്ററില്‍ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു

രാജ് മല്‍ഹോത്രാ, സിമ്രാന്‍ സിങ്ങ് എന്നീ യുവാക്കളുടെ പ്രണയകഥ പറഞ്ഞ ചിത്രം ഇതിലൂടെ ഏറ്റവും കൂടുതല്‍ കാലം തീയറ്ററില്‍ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ മറാത്ത മന്ദിര്‍ തീയറ്ററില്‍ 20 വര്‍ഷമായിരുന്നു ഈ സൂപ്പർഹിറ്റ് ചിത്രം പ്രദർശിപ്പിച്ചത്. 1995ലെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

യാഷ്​രാജ്​ ഫിലിംസിന്റെ തന്നെ ഷാരൂഖ് ചിത്രമായ പത്താൻ തീയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ജനപ്രിയ ചിത്രവും വീണ്ടും തീയറ്ററിലെത്തുന്നത്. ബിഗ് സ്‌ക്രീനിൽ ഒരേസമയം ഡിഡിഎൽജെയും പത്താനും പ്രേക്ഷകർക്ക് കാണാനുള്ള അവസരം നൽകുന്നതിന്റെ ത്രില്ലിലാണെന്ന് യാഷ്​രാജ്​ ഫിലിംസ് പറയുന്നു. രണ്ട് ചിത്രങ്ങളും വാലന്റൈൻസ് ആഴ്ചയിൽ എല്ലാവർക്കും മികച്ച കാഴ്ചാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഡക്ഷൻസ് ഹൗസ് കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in