'ആരോപണം സർക്കാരിനെ തകർക്കാൻ' ; ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ സർക്കാരിനെ പരിഹസിച്ച് ആഷിഖ് അബു
ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി സംവിധായകൻ ആഷിഖ് അബു. ബ്രഹ്മപുരത്തും കൊച്ചിയിലും പ്രശ്നങ്ങളില്ലെന്നും, ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താത്പര്യമാണെന്നുമുള്ള ഭരണപക്ഷത്തിന്റെ വാദത്തിനെതിരെയാണ് ആഷിഖ് അബുവിന്റെ പരിഹാസം.
ഞാൻ കാക്കനാട് പോയിരുന്നു, അവിടെ ഞാനൊരു പുകയും കണ്ടില്ല . തൃപ്പൂണിത്തുറയുള്ള എന്റെ ഇതുവരെ കണ്ണ് നീറിയില്ല, എറണാകുളത്തുള്ളവർ അരാഷ്ട്രീയരാണെന്നും എല്ലാ ആരോപണങ്ങളും സർക്കാരിനെ തകർക്കാനാണെന്നുമായിരുന്നു ആഷിഖിന്റെ പരിഹാസം
ബ്രഹ്മപുരം വിഷയത്തിൽ മോഹൻലാൽ, മമ്മൂട്ടി ,മഞ്ജു വാര്യർ , പൃഥ്വിരാജ് , ഉണ്ണിമുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു.
ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും . എന്നായിരുന്നു വിഷയത്തിൽ മഞ്ജുവാര്യരുടെ പ്രതികരണം
ജാഗ്രതയോടെ, സുരക്ഷിതരായി ഇരിക്കൂ എന്നായിരുന്നു പൃഥ്വിരാജിന്റെയും ഉണ്ണിമുകുന്ദന്റെയും പ്രതികരണം
മോഹൻലാലും, മമ്മൂട്ടിയും ശാശ്വത പരിഹാരം ആവശ്യപ്പെട്ടെങ്കിലും സർക്കാരിനെ വിമർശിച്ചിരുന്നില്ല.