ലോകത്തിലെ 90 ശതമാനം പേരും എസ്ആര്‍കെ ആരാധകര്‍; ജവാനിലൂടെ ബാക്കിയുള്ളവരും ഫാന്‍ ആര്‍മിയില്‍ ചേരുമെന്ന് അറ്റ്ലി

ലോകത്തിലെ 90 ശതമാനം പേരും എസ്ആര്‍കെ ആരാധകര്‍; ജവാനിലൂടെ ബാക്കിയുള്ളവരും ഫാന്‍ ആര്‍മിയില്‍ ചേരുമെന്ന് അറ്റ്ലി

11 ദിവസം കൊണ്ട് 800 കോടി ക്ലബ്ലിലേക്കാണ് ജവാന്‍ ഓടിക്കയറിയിരിക്കുന്നത്
Updated on
1 min read

ബോക്‌സോഫീസ് റെക്കോഡുകള്‍ ഒരോന്നായി തിരുത്തി മുന്നേറുകയാണ അറ്റ്ലി-ഷാറൂഖ് ഖാന്‍ ചിത്രം ജവാന്‍. 11 ദിവസം കൊണ്ട് 800 കോടി ക്ലബ്ലിലേക്കാണ് ജവാന്‍ ഓടിക്കയറിയിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ റെക്കോഡ് കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായി ജവാന്‍ മാറിക്കഴിഞ്ഞു.

ലോകത്തിലെ 90 ശതമാനം പേരും എസ്ആര്‍കെ ആരാധകര്‍; ജവാനിലൂടെ ബാക്കിയുള്ളവരും ഫാന്‍ ആര്‍മിയില്‍ ചേരുമെന്ന് അറ്റ്ലി
റെക്കോർഡ് തിളക്കത്തില്‍ ജവാന്‍; കളക്ഷന്‍ 800 കോടിക്കരികെ, നേട്ടം പത്താനേയും മറികടന്ന്

റെക്കോഡിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സംവിധായകന്‍ അറ്റ്‌ലി ഷാറൂഖ് ഖാനെ കുറിച്ച് പറയുന്ന വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകത്തിലെ 90 ശതമാനം ആളുകളും ഷാറൂഖ് ഖാനെ സ്‌നേഹിക്കുന്നുവെന്നും ജവാനിലൂടെ ബാക്കിയുള്ളവരും എസ്ആര്‍കെ ആര്‍മിയിലേക്ക് ചേരുമെന്നും അറ്റ്‌ലി പ്രതികരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലിയുടെ പ്രതികരണം.

താന്‍ ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും ഒരു നടനുമായി ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അറ്റ്‌ലി പറയുന്നു. ഇതിലൂടെ ആരാധകര്‍ എന്താണോ ആ നടനില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ 90 ശതമാനം പേരും എസ്ആര്‍കെ ആരാധകര്‍; ജവാനിലൂടെ ബാക്കിയുള്ളവരും ഫാന്‍ ആര്‍മിയില്‍ ചേരുമെന്ന് അറ്റ്ലി
'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍

''ഷാറൂഖ് ഖാനില്‍ നിന്ന്‌ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ജവാനിലുണ്ട്. കഴിഞ്ഞ 30 വര്‍ഷം അദ്ദേഹം ചെയ്യാതിരുന്നതും ജവാനിലുണ്ട്. അതുകൊണ്ട് തന്നെ ഒരേസമയം പുതിയതും ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതുമായ സിനിമയാണ് ജവാന്‍. ഒരു ആരാധകനെന്ന നിലയില്‍ താരത്തെ സംവിധാനം ചെയ്യുന്നത് എളുപ്പമായിരുന്നു. അതിന്റെ ഫലവും എല്ലാവരും കണ്ടു''- അറ്റ്‌ലി പറഞ്ഞു.

ജവാനെക്കാള്‍ വലിയ ചിത്രമായിരിക്കാം തന്റെ അടുത്ത ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു 300 കോടി ബജറ്റിലൊരുങ്ങിയ ജവാന്‍. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭാര്യ ഗൗരിഖാനാണ് ജവാന്‍ നിര്‍മിച്ചത്.

logo
The Fourth
www.thefourthnews.in