സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ 
സൂപ്പർ ഹീറോ; ബജറ്റിലും ക്യാൻവാസിലും ആദ്യത്തേക്കാൾ മികച്ചതാകുമെന്ന് ബേസിൽ

സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ സൂപ്പർ ഹീറോ; ബജറ്റിലും ക്യാൻവാസിലും ആദ്യത്തേക്കാൾ മികച്ചതാകുമെന്ന് ബേസിൽ

വില്ലനെ തീരുമാനിച്ചാലും അത് ആരാണെന്ന് പറയില്ലെന്നും സിനിമയില്‍ കണ്ടാല്‍ മതിയെന്നും ബേസില്‍
Updated on
1 min read

സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ സൂപ്പര്‍ ഹീറോ വരുമെന്ന സൂചന നല്‍കി നടന്‍ ബേസില്‍ ജോസഫ്. മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിലായിരിക്കും പുതിയ ഹീറോയുടെ പ്രവേശനം. ഹീറോ സൂപ്പറാകുമ്പോള്‍ വില്ലനും സൂപ്പറായിരിക്കുമെന്ന് സംവിധായകന്റെ ഉറപ്പ്.

വില്ലന്‍ ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഥാപാത്രങ്ങള്‍ എഴുതി വരുന്നതേയുള്ളു. വില്ലനെ തീരുമാനിച്ചാലും അത് ആരാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സിനിമയില്‍ കണ്ടാല്‍ മതിയെന്നും ബേസില്‍ പറഞ്ഞു. ടെലി കൈനസിസ് (ദൂരെ നിന്ന് തന്നെ വസ്തുക്കള്‍ ചലിപ്പിക്കാനുള്ള കഴിവ്) പോലുള്ള ടെക്‌നിക്കുകള്‍ എല്ലാ സൂപ്പര്‍ ഹീറോ സിനിമകളിലും ഉപയോഗിക്കുന്നതാണ്. മലയാളത്തില്‍ യോദ്ധയില്‍ റിംബോച്ചേ ഗ്ലാസ് കണ്ണുകൊണ്ട് അനക്കുന്ന രംഗം നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മിന്നല്‍ മുരളി വിദേശ സിനിമകളില്‍ നിന്ന് കോപ്പി അടിച്ചതാണ് എന്ന് പറയുന്നത് ശരിയല്ലെന്നും ബേസിൽ പറഞ്ഞു.

ബജറ്റിലായാലും ക്യാന്‍വാസിലായാലും ആദ്യഭാഗത്തേക്കാള്‍ 100 ശതമാനം വലുതായിരിക്കും രണ്ടാം ഭാഗമെന്നും ബേസില്‍ വ്യക്തമാക്കി. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം സിനിമയുടെ കൊച്ചിയില്‍ വെച്ചുനടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേഷ് രാജ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം.

logo
The Fourth
www.thefourthnews.in