പാപ്പന് ശേഷം 'ആന്റണി': ജോഷിയുടെ പുതിയ ചിത്രം വരുന്നു
പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ജോഷി. 'ആന്റണി' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ കല്യാണി പ്രിയദർശനും ആശാ ശരത്തും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രചന - രാജേഷ് വർമ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിങ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ - ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ഇരട്ട എന്ന ജനപ്രിയ സിനിമയ്ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി. ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ചിത്രമെന്നാണ് വിവരം.