സിനിമയിലേക്ക് മതങ്ങളേയും പാർട്ടികളേയും വലിച്ചിടരുത് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജൂഡ് ആന്തണി
2018 എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റിലേക്ക് നീങ്ങുകയാണെങ്കിലും സിനിമയെ അരാഷ്ട്രീയവത്ല്‍ക്കരിച്ചാണ് ഒരു വിഭാഗത്തിന്റെ വിമർശനം. സിനിമ കണ്ടാൽ കേരളം മഹാരപ്രളയത്തെ നേരിട്ട സമയത്ത് ഇവിടെ ഒരു സർക്കാർ ഉണ്ടായിരുന്നതായി തോന്നുകയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ സിനിമയിലേക്ക് ജാതി, മതം, പാര്‍ട്ടി എന്നിവ വലിച്ചിടണ്ടെന്നാണ് വിമർശനങ്ങൾക്ക് ജൂഡിന്റെ മറുപടി.
സിനിമയുടെ തുടക്കത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നന്ദി പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരും കേന്ദ്രവും പ്രതിപക്ഷവും ജനങ്ങളും തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച കാലത്തിന്റെ ഓര്‍മപെടുത്തലാണ് 2018 എന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു
2018 ലെ പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം '2018' മെയ് 5നാണ് തിയേറ്ററില്‍ എത്തിയത്. ചരിത്രത്തില്‍ അന്നുവരെ നേരിടാത്ത പ്രളയത്തെ അതിജീവിച്ച മലയാളികളുടെ കഥ വൈകാരികമായ പശ്ചാത്തലത്തിലൂടെ അവതരിപ്പിച്ച ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
സിനിമയുടെ കഥയും സംവിധാനവും ചിത്രീകരണ ശൈലിയുമെല്ലാം വലിയ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. 2018ൽ പ്രഖ്യാപിച്ച ചിത്രം ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് 2023ൽ റിലീസിന് എത്തിക്കുന്നത്.