'വായനയുമില്ല, കാഴ്ചപ്പാടുമില്ല, ഇടവേള ബാബുവിൻ്റെ പ്രശ്നം അതാണ്' മുകുന്ദൻ ഉണ്ണിക്കെതിരായ പരാമർശത്തിൽ സംവിധായകൻ കമൽ

'വായനയുമില്ല, കാഴ്ചപ്പാടുമില്ല, ഇടവേള ബാബുവിൻ്റെ പ്രശ്നം അതാണ്' മുകുന്ദൻ ഉണ്ണിക്കെതിരായ പരാമർശത്തിൽ സംവിധായകൻ കമൽ

ആവശ്യമില്ലാത്തവർക്ക് പോലും നന്ദി പറയുന്ന ആചാരമൊക്കെ മാറേണ്ട കാലമായി, ശാസ്ത്രത്തിന് നന്ദി പറഞ്ഞ ജിയോ ബേബി അക്കാര്യത്തിൽ പിന്തുടരാവുന്ന മാതൃക
Updated on
1 min read

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരായ ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ സംവിധായകൻ കമൽ . വായനശീലമില്ലാത്തതിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾക്ക് തിരിച്ചടിയുണ്ടാകണമെന്നും അവർ പോസിറ്റീവായി മാറണമെന്നും ആർക്കാണ് നിർബന്ധം. ഇടവേള ബാബു ഇപ്പോഴത്തെ സിനിമകൾ കാണുന്നില്ലെന്ന് തോന്നുന്നു. മനോഹരമായ എത്രയോ സാഹിത്യകൃതികളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടില്ലേയെന്നും കമൽ ചോദിക്കുന്നു.

അതല്ലെങ്കിൽ നന്ദി പറയാനില്ലാ എന്ന ടൈറ്റിൽ കാർഡ് ആണോ ഇടവേള ബാബുവിന്റെ പ്രശ്നം. ആ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സൂപ്പർ താരങ്ങൾക്ക് പോലും നന്ദി പറയുന്ന ഉപചാരം പണ്ട് മുതൽ സിനിമയിലുണ്ട്. അതൊക്കെ മാറേണ്ട കാലമായി. അല്ലെങ്കിൽ തന്നെ ഒടിടി പോലുള്ള പ്ലാറ്റ്ഫോമിൽ സിനിമ കാണുന്ന നമ്മൾ ആരെങ്കിലും ഈ നന്ദി പറച്ചിൽ മുഴുവൻ കണ്ടിരിക്കാറുണ്ടോ . ഫോർ വേർഡ് അടിച്ച് വിടുകയല്ലേ ചെയ്യുന്നത്. ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് തന്നെയാണ് നിലപാട്.

'വായനയുമില്ല, കാഴ്ചപ്പാടുമില്ല, ഇടവേള ബാബുവിൻ്റെ പ്രശ്നം അതാണ്' മുകുന്ദൻ ഉണ്ണിക്കെതിരായ പരാമർശത്തിൽ സംവിധായകൻ കമൽ
'അന്ന് അവാർഡ് ദാനവും മേളയും പോലും മര്യാദയ്ക്ക് നടത്തിയില്ല'; കുറ്റം പറയും മുമ്പ് ഗണേഷ് അത് ആലോചിക്കണമായിരുന്നെന്ന് കമൽ

മറ്റൊരു വിഭാഗമുണ്ട് ദൈവത്തിന് നന്ദി പറയുന്നവർ. അതൊക്കെ മനസിലാണ് ഉണ്ടാകേണ്ടത്. സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കേണ്ട ഒന്നല്ല . ദൈവം സിനിമ കാണാറുണ്ടോ എന്നാണ് അത്തരക്കാരോട് ചോദിക്കാനുള്ളത്. ശാസ്ത്രത്തിന് നന്ദി പറഞ്ഞ ജിയോ ബേബി അക്കാര്യത്തിൽ പിന്തുടരാവുന്ന മാതൃക. പുതിയ കാലത്ത് ഇതൊക്കെ തിരുത്തി കുറിക്കുന്ന തലമുറയാണ് സിനിമയിലുള്ളതെന്നും കമൽ ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in