'നോവലിന്റെ പകർപ്പവകാശ ഉടമ ഞാൻ', കോപ്പിയടി വേദനിപ്പിച്ചെന്ന് ഷങ്കർ; ചിത്രമേതെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

'നോവലിന്റെ പകർപ്പവകാശ ഉടമ ഞാൻ', കോപ്പിയടി വേദനിപ്പിച്ചെന്ന് ഷങ്കർ; ചിത്രമേതെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

സൂര്യ നായകനായ കങ്കുവയും ജൂനിയർ എൻ.ടി.ആറിന്റെ 'ദേവര'യുമാണ് ചർച്ചകളിൽ സംശയമുണർത്തുന്ന ചിത്രങ്ങൾ.
Updated on
1 min read

എസ് വെങ്കടേശൻ എഴുതിയ തമിഴിലെ ജനപ്രിയ നേവലായ 'വീരയു​ഗ നായകൻ വേൾപാരി'യിലെ പ്രധാനരം​ഗങ്ങൾ അനുവാ​ദം കൂടാതെ വരാനിരിക്കുന്ന പല ചിത്രത്തിലും ഉപയോ​ഗിച്ചുകാണുന്നു എന്ന ആരോപണവുമായി സംവിധായകൻ ഷങ്കർ. മേൽപ്പറഞ്ഞ നോവലിന്റെ പകർപ്പവകാശ ഉടമ താനാണെന്നും, നോവലിനെ ആധാരമാക്കി സിനിമ ചെയ്യാനായി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഷങ്കർ അറിയിച്ചിരുന്നു. അതിനാൽതന്നെ റിലീസിന് ഒരുങ്ങുന്ന ഒന്നിലധികം സിനിമകളുടെ ട്രെയിലറുകളിൽ നോവലിലെ ഭാ​ഗങ്ങൾ കണ്ടത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ഷങ്കർ പറയുന്നു.

'നോവലിന്റെ പകർപ്പവകാശ ഉടമ ഞാൻ', കോപ്പിയടി വേദനിപ്പിച്ചെന്ന് ഷങ്കർ; ചിത്രമേതെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ
മലയാളിയുടെ പരീക്കുട്ടിക്ക് ഇന്ന് 91-ാം പിറന്നാൾ; മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

"എസ് വെങ്കടേശന്റെ വിഖ്യാതമായ ‘വീരയുഗ നായകൻ വേൾപാരി’ എന്ന തമിഴ് നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണാനിടയായി. നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.’’ ഷങ്കർ എക്സിൽ കുറിച്ചു.

'നോവലിന്റെ പകർപ്പവകാശ ഉടമ ഞാൻ', കോപ്പിയടി വേദനിപ്പിച്ചെന്ന് ഷങ്കർ; ചിത്രമേതെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ
വാഴയും തങ്കലാനും ഒടിടിയിൽ; ഏറ്റവും പുതിയ റിലീസുകൾ, ഏതൊക്കെ പ്ലാറ്റ്ഫോമുകളിൽ കാണാം!

ഏതു ചിത്രത്തിനെതിരെയാണ് ഷങ്കറിന്റെ ആരോപണം എന്നതിൽ വ്യക്തതയില്ല. എങ്കിലും ഷങ്കറിന്റെ പോസ്റ്റ് ചർച്ചയായതോടെ ചിത്രമേതെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. സൂര്യ നായകനായ കങ്കുവയും ജൂനിയർ എൻടിആറിന്റെ 'ദേവര'യുമാണ് ചർച്ചകളിൽ സംശയമുണർത്തുന്ന ചിത്രങ്ങൾ. രാംചരൺ തേജ നായകനാവുന്ന ​ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഷങ്കർ ഇപ്പോൾ. കമൽഹാസൻ നായകനായ ഇന്ത്യൻ 2 ആയിരുന്നു ഒടുവിൽ റിലീസിനെത്തിയ ഷങ്കർ ചിത്രം.

logo
The Fourth
www.thefourthnews.in