'ക്രൂരമുഖം' തേടി മടുത്തിരിക്കെ അപ്രതീക്ഷിത എന്‍ട്രി, ലാലിനെ ശരിക്കും തല്ലിയ 'കീരിക്കാടൻ'; ലുക്കിൽ വിറപ്പിച്ച വില്ലൻ ജനിച്ച കഥ പറഞ്ഞ് സിബി മലയിൽ

'ക്രൂരമുഖം' തേടി മടുത്തിരിക്കെ അപ്രതീക്ഷിത എന്‍ട്രി, ലാലിനെ ശരിക്കും തല്ലിയ 'കീരിക്കാടൻ'; ലുക്കിൽ വിറപ്പിച്ച വില്ലൻ ജനിച്ച കഥ പറഞ്ഞ് സിബി മലയിൽ

ആദ്യ കാഴ്ചയില്‍ തന്നെ കീരിക്കാടനായി മോഹൻരാജിനെ താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സംവിധായകൻ സിബി മലയിൽ
Updated on
3 min read

അച്യുതന്‍നായര്‍ക്കു പണിഷ്‌മെന്‌റ് ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴാണ് പ്രേക്ഷകര്‍ ആദ്യമായി രാമപുരം എന്ന സ്ഥലത്തെക്കുറിച്ച് കേള്‍ക്കുന്നത്. ''രാമപുരം, നിങ്ങള്‍ക്ക് അറിയില്ല ആ സ്ഥലം , ഇത്രയും ക്രിമിനല്‍സും കേസുമുള്ള ഒരു സ്റ്റേഷന്‍, താന്‍ വെറുതെ അങ്ങോട്ട് പോകണ്ട...'' അച്യുതന്‍നായരെ ഏറെ ഇഷ്ടമുള്ള മേലുദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രാമപുരത്തെ പോലീസ് സ്‌റ്റേഷന്‍ ആദ്യമായി കാണിക്കുമ്പോള്‍ ഹമീദാണ് കീരിക്കാടന്‍ ജോസിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. പിന്നീട് രാമപുരത്തെ പലരുടെയും വാക്കുകളിലൂടെ കീരിക്കാടന്‍ ജോസെന്ന ക്രൂരനായ വില്ലനെ സംവിധായകന്‍ വരച്ചുകാട്ടുന്നു.

''ഒരുകാലത്ത് രാമപുരം ചന്ത ഭരിച്ചിരുന്ന ഹസ്സനിക്കയെ പട്ടാപ്പകല്‍ വെട്ടിനുറുക്കിയിട്ടും ജോസിനെതിരെ ആരും സാക്ഷി പറഞ്ഞില്ല,  ജോസിനുനേരെ കൈ ചൂണ്ടിയാല്‍ പിറ്റേന്ന് ശവം ഉറപ്പാ...'' സേതുവിനോടും കുടുംബത്തോടും ഹമീദ് പറയുന്ന വാക്കുകളില്‍ ഭീതി നിഴലിച്ചിരുന്നു.

അത്ര ഭയങ്കരനാണോ ജോസ് എന്ന സേതുമാധവന്‌റെ സംശയത്തിന് സുഹൃത്തുക്കള്‍ നല്‍കുന്ന മറുപടിയാണ് കീരിക്കാടന്‌റെ ജോസിന്‌റെ യഥാര്‍ത്ഥ ഇന്‍ട്രോ. ''കൈയും കാലുമൊക്കെ ഇരുമ്പാ... രാവിലെ അറുക്കണ ആടിന്‌റെ ചോര ചൂടോടെ കുടിച്ചിട്ട് വീട് വരെ മൂന്ന് കിലോ മീറ്റര്‍ ഓടും. കരികുരങ്ങ്, കരിമ്പൂച്ച, മുള്ളന്‍പന്നി... എല്ലാത്തിനെയും തിന്നും.''

'ക്രൂരമുഖം' തേടി മടുത്തിരിക്കെ അപ്രതീക്ഷിത എന്‍ട്രി, ലാലിനെ ശരിക്കും തല്ലിയ 'കീരിക്കാടൻ'; ലുക്കിൽ വിറപ്പിച്ച വില്ലൻ ജനിച്ച കഥ പറഞ്ഞ് സിബി മലയിൽ
നടന്‍ മോഹന്‍രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസിനെ സ്‌കീനില്‍ കാണിക്കും മുന്‍പ് തന്നെ പല കഥാപാത്രങ്ങളിലൂടെ  പ്രേക്ഷകരുടെ മനസിലെത്തുന്ന ഒരു രൂപമുണ്ട്. ആ രൂപത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ഒരാളാകണം വില്ലനായി എത്തേണ്ടതെന്ന് സംവിധായകന്‍ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും തീരുമാനിച്ചു. അതുവരെ പ്രേക്ഷകര്‍ കണ്ട ഒരാളാകരുതെന്ന നിര്‍ബന്ധവും ഇരുവര്‍ക്കുമുണ്ടായിരുന്നു. ഒരുപാടുപേരെ ഓഡിഷന്‍ നടത്തിയെങ്കിലും ലോഹിതദാസും സിബിമലയിലും മനസില്‍ കണ്ട കീരിക്കാടനെ കിട്ടിയില്ല.

കീരിക്കാടനെ കണ്ടെത്തിയതിനെക്കുറിച്ചും കഥാപാത്രമാക്കി മാറ്റിയതിനെക്കുറിച്ചും സിബിമലയില്‍ ദ ഫോർത്തിനോട് സംസാരിക്കുന്നു.

സേതുവും കുടുംബവും രാമപുരത്ത് എത്തുമ്പോള്‍ മുതല്‍ കീരിക്കാടന് നമ്മള്‍ കൊടുക്കുന്ന ഒരു ബില്‍ഡ് അപ്പ് ഉണ്ട്. അതിനൊക്കെശേഷമാണ് യഥാര്‍ത്ഥ കീരിക്കാടനെ പ്രേക്ഷകര്‍ കാണേണ്ടത്. ഈ ബില്‍ഡ് അപ്പിനൊക്കെ ശേഷം നമ്മള്‍ കാണിക്കുന്ന വില്ലനെ കണ്ട് പ്രേക്ഷകര്‍ ഇയാളായിരുന്നോയെന്ന് ചോദിച്ചാല്‍ ആ കഥാപാത്രം പരാജയപ്പെടും. മാത്രമല്ല കിരീടം സേതുമാധവന്‌റെയും അച്യുതന്‍നായരുടേതുമെന്ന പോലെ തന്നെ കീരീക്കാടന്‍ ജോസിന്‌റെ കൂടി കഥയാണ്. അതുകൊണ്ട് അതുപോലെയുള്ള ഒരാളെയാണ് തേടിയത്.

ഓഡിഷനൊക്കെ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആ സമയത്താണ് മൂന്നാംമുറ എന്ന ചിത്രത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് അസോഷ്യേറ്റായിരുന്ന കലാധരന്‍ എന്നോട് പറയുന്നത്. ആളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ആദ്യ കാഴ്ചയില്‍ തന്നെ ഇയാള്‍ തന്നെ കീരിക്കാടനെന്ന് ഞാന്‍ ഉറപ്പിച്ചു. അടുത്ത മുറിയില്‍ തിരക്കഥ എഴുതിക്കൊണ്ടിരുന്ന ലോഹിക്കും
(ലോഹിതദാസ്) 'കീരിക്കാടനെ' ബോധിച്ചു. സത്യത്തില്‍ ആദ്യ കാഴ്ചയില്‍ മോഹന്‍രാജിന്‌റെ പേര് പോലും ഞാന്‍ ചോദിച്ചില്ല. എന്‌റെ മനസില്‍ അയാളെ കണ്ടനിമിഷം മുതല്‍ മോഹന്‍രാജ് കീരിക്കാടനായി മാറിക്കഴിഞ്ഞിരുന്നു. മൂന്നാംമുറയിലെ വില്ലന്മാരുടെ കൂട്ടത്തില്‍നിന്ന മോഹന്‍രാജിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടും ഉണ്ടാകില്ല. അപ്പോള്‍ ഒരു പുതുമുഖമെന്ന നിലയില്‍ തന്നെ അവതരിപ്പിക്കാമെന്നും ഞാന്‍ കണക്കുകൂട്ടി.

'ക്രൂരമുഖം' തേടി മടുത്തിരിക്കെ അപ്രതീക്ഷിത എന്‍ട്രി, ലാലിനെ ശരിക്കും തല്ലിയ 'കീരിക്കാടൻ'; ലുക്കിൽ വിറപ്പിച്ച വില്ലൻ ജനിച്ച കഥ പറഞ്ഞ് സിബി മലയിൽ
മോഹൻലാലിനൊപ്പം 'ഹൃദയപൂർവം' ഐശ്വര്യ ലക്ഷ്മി; പുതിയ അപ്​ഡേറ്റുമായി സത്യൻ അന്തിക്കാട്

നോക്കിയത് അഭിനയസിദ്ധിയല്ല, മറ്റൊന്ന്

കിരീടം സേതുമാധവന്‌റെയും അച്യുതന്‍നായരുടേതുമെന്ന പോലെ കീരിക്കാടന്‍ ജോസിന്‌റെയും സിനിമയാകുമെന്ന് ഉറപ്പുണ്ടായിട്ടും അഭിനയശേഷിയോ പ്രതിഭയോ നോക്കാതെ മോഹന്‍രാജിനെ കീരിക്കാടനാക്കാന്‍ തീരുമാനിക്കാന്‍ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ, ക്രൂരത ആവാഹിച്ച മുഖഭാവവും ആകാരവലുപ്പവും.

'കഥാപാത്രത്തിന്‌റെ വ്യാപ്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞല്ല മോഹന്‍രാജും സമ്മതം മൂളിയതെന്നാണ് ഞാന്‍ മനസിലാക്കിയത്. വലിയ അഭിനയസിദ്ധി വേണ്ട കഥാപാത്രവുമായിരുന്നില്ല അത്. കീരിക്കാടനെ കാണുമ്പോള്‍ പ്രേക്ഷകര്‍ പേടിക്കണം... അതായിരുന്നു ആ കഥാപാത്രത്തിന്‌റെ ട്രെയ്റ്റ്.

ഇടവേളയ്ക്കു തൊട്ടുമുന്‍പുള്ള സംഘട്ടനരംഗത്തോടെ കീരീക്കാടന്‌റെ മൂക്കിലും നെറ്റിയിലും ഒരു പാട് വരും... പിന്നെ അതാണ് ലുക്ക്. ആ ക്രൂരതനിറഞ്ഞ മുഖമാണ് ഇടവേളയ്ക്കുശേഷമുള്ള സിനിമയുടെ കഥാഗതിയെ നിര്‍ണയിക്കുന്നത്. മോഹന്‍രാജിന്‌റെ പരിചയക്കുറവ് സിനിമയില്‍ പലപ്പോഴും പ്രതിഫലിച്ചിരുന്നു. ഇടവേളയ്ക്കു മുന്‍പുള്ള സംഘട്ടനരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഇടിക്കുന്നതായി ആക്ഷന്‍ കാണിക്കുന്നതിനുപകരം പലപ്പോഴും മോഹന്‍രാജ് യഥാര്‍ത്ഥത്തില്‍ ലാലിനെ ഇടിച്ചു. വേദനിക്കുന്നുണ്ടായിരുന്നുവെങ്കിലും ലാല്‍ മോഹന്‍രാജിനെ സമാധാനിപ്പിച്ചു. അങ്ങനെയാണ് ടെന്‍ഷനടിച്ചുനിന്ന മോഹന്‍രാജ് സീന്‍ പൂര്‍ത്തിയാക്കിയത്. പക്ഷേ സിനിമ ചിത്രീകരണം തീരാറായപ്പോഴേക്കും അദ്ദേഹത്തിന്‌റെ ആത്മവിശ്വാസം കൂടിവന്നു.

'ക്രൂരമുഖം' തേടി മടുത്തിരിക്കെ അപ്രതീക്ഷിത എന്‍ട്രി, ലാലിനെ ശരിക്കും തല്ലിയ 'കീരിക്കാടൻ'; ലുക്കിൽ വിറപ്പിച്ച വില്ലൻ ജനിച്ച കഥ പറഞ്ഞ് സിബി മലയിൽ
'മാപ്പുകൊണ്ട് കാര്യമില്ല, ഇനി കോടതിയില്‍', നാഗചൈതന്യ-സമാന്ത വിവാഹമോചനത്തെകുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ തെലങ്കാന മന്ത്രിക്കെതിരെ അപകീര്‍ത്തിക്കേസ്

ജനം ഹൃദയത്തിലേറ്റിയ കീരിക്കാടന്‍

സിനിമ ഇറങ്ങിയശേഷം സേതുവിനെയും അച്യുതന്‍നായരെയും സ്വീകരിച്ചപോലെ തന്നെ പ്രേക്ഷകര്‍ കീരിക്കാടനെയും ഹൃദയത്തിലേറ്റി. അതിന്‌റെ ഏറ്റവും വലിയ തെളിവല്ലേ, കഥാപാത്രത്തിന്‌റെ പേരില്‍ അദ്ദേഹം അറിയപ്പെട്ടത്. ലാല്‍ പറഞ്ഞപോലെ വളരെ കുറച്ച് കലാകാരന്മാര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണത്. ശക്തമായ ഓതർ സപ്പോർട്ട് ലഭിച്ചവയായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളെല്ലാം. അതുതന്നെയാണ് 29 വര്‍ഷത്തിനുശേഷവും ആ ചിത്രം പ്രേക്ഷകമനസില്‍ അതേ തീവ്രതയില്‍ അനശ്വരമായി നില്‍ക്കുന്നതിനു കാരണം.

അടുത്തിടെ അമ്മു, ഇപ്പോള്‍ കീരിക്കാടന്‍

കിരീടത്തിലെ പലരും നേരത്തെ പോയി...തിലകന്‍ , കൊച്ചിന്‍ ഹനീഫ, ശങ്കരാടി, മാമുക്കോയ, മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍... കഴിഞ്ഞ ദിവസം കവിയൂര്‍ പൊന്നമ്മ, ഇപ്പോള്‍ മോഹന്‍രാജും... നഷ്ടമാണ്, വേദനയാണ് ഇവരുടെയൊക്കെ വേര്‍പാട്.

logo
The Fourth
www.thefourthnews.in