കാന്താരയിലെ വരാഹരൂപം ഗാനത്തിന് സ്റ്റേ; തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന്
കോടതി

കാന്താരയിലെ വരാഹരൂപം ഗാനത്തിന് സ്റ്റേ; തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന് കോടതി

കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
Updated on
1 min read

ഋഷഭ് ഷെട്ടിയുടെ ഹിറ്റ് കന്നട സിനിമ 'കാന്താര'യിലെ 'വരാഹ രൂപം' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് വിലക്കി കോടതി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. തൈക്കുടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കാന്താരയുടെ പ്രൊഡ്യൂസര്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, എന്നിവര്‍ക്ക് പുറമെ ആമസോണ്‍,യൂ ട്യൂബ്, സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള ഒടിടി പ്‌ളാറ്റ്‌ഫോമുകളെയും ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട് .'വരാഹ രൂപ'മെന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ 'നവരസ'മെന്ന ഗാനം കോപ്പിയടിച്ചതാണെന്നായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ പരാതി.

ഗാനം ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ച വിവരം തൈക്കുടം ബ്രിഡ്ജ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

logo
The Fourth
www.thefourthnews.in