ഗന്ധർവസംഗീതത്തിനു പിന്നിലെ ശബ്ദരഹസ്യം; ചികഞ്ഞ് രണ്ട് ഡോക്ടർമാർ

യേശുദാസിന്റെ ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ രണ്ടുപേരാണ് ഡോക്ടർമാരായ ജയകുമാർ ആർ മേനോനും രാജശ്രീ പി മേനോനും

മലയാളത്തിന് അനിർവചനീയമായ സംഗീതാനുഭവം സമ്മാനിച്ച യേശുദാസിന് ഇന്ന് 84 -ാം ജന്മദിനം. ഒരു ഭാഗത്ത് പല ഗായകർ പല കാലങ്ങളിലായി വന്നുപോയി. മറുഭാഗത്ത് മുൻപത്തേക്കാൾ തെളിമയാർന്ന ശബ്ദസൗകുമാര്യത്തോടെ യേശുദാസ് സംഗീതത്തിലെ മഹാപർവതമായി ഇന്നും നിലകൊള്ളുന്നു. മലയാളത്തിന്റെ ഒരേയൊരു ഗാനഗന്ധർവൻ.

യേശുദാസിന്റെ ശബ്ദം ഓരോ കാലഘട്ടത്തിലും മാറിയിരുന്നു. കാലഘട്ടത്തിന് അനുസരിച്ച് മാറിയ യേശുദാസിന്റെ ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ രണ്ടുപേരാണ് ഡോക്ടർമാരായ ജയകുമാർ ആർ മേനോനും ഡോക്ടർ രാജശ്രീ പി മേനോനും.

അറുപതുകളിൽ തുടങ്ങി 2024ൽ എത്തിനിൽക്കുന്ന സംഗീതയാത്രയിൽ ശബ്ദത്തിൽ യേശുദാസ് വരുത്തിയ മാറ്റങ്ങളും ഗാനങ്ങളിൽ അവയുണ്ടാക്കിയ മാറ്റങ്ങളെയും കുറിച്ച് ജയകുമാറും രാജശ്രീയും സംസാരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in