'നിങ്ങളുടെ പകുതിയെങ്കിലുമാകാന്‍ ആഗ്രഹിക്കുന്നു', മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

'നിങ്ങളുടെ പകുതിയെങ്കിലുമാകാന്‍ ആഗ്രഹിക്കുന്നു', മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

ഒരു അച്ഛനായപ്പോള്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളെപോലെയാവാനായിരുന്നു. എനിക്കുറപ്പുണ്ട് ഒരിക്കല്‍ നിങ്ങളുടെ പകുതിയെങ്കിലുമാവാന്‍ എനിക്ക് കഴിയുമെന്ന് ദുല്‍ഖറിന്‍ പിറന്നാള്‍ ആശംസ
Updated on
1 min read

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മുട്ടിയ്ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വികാരപരമായ കുറിപ്പിനൊപ്പമാണ് ദുല്‍ഖറിന്റെ ആശംസ. ജീവിതത്തിന്‍റെ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും നിങ്ങളെ പോലെ, അല്ലെങ്കില്‍ നിങ്ങളുടെ പകുതിയെങ്കിലും ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- എന്നാണ് ദുല്‍ഖറിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. രണ്ട് ഫോട്ടോകളും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'നിങ്ങളുടെ പകുതിയെങ്കിലുമാകാന്‍ ആഗ്രഹിക്കുന്നു', മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍
വില്ലനോ നായകനോ? കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍

'കൊച്ചുകുട്ടിയായിരുന്നപ്പോള്‍ നിങ്ങളെപോലെ ഒരു മനുഷ്യനാവണമെന്നാണ് ആഗ്രഹിച്ചു. ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ നിങ്ങളെപോലെ ഒരു നടനാവണമെന്നായിരുന്നു ആഗ്രഹം. ഒരു അച്ഛനായപ്പോള്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളെപോലെയാവാനായിരുന്നു. എനിക്കുറപ്പുണ്ട് ഒരിക്കല്‍ നിങ്ങളുടെ പകുതിയെങ്കിലുമാവാന്‍ എനിക്ക് കഴിയും. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് മാത്രം സ്വായത്തമായ രീതിയില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യു.' എന്നായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്

ഒരു ജനലിനഭിമുഖമായി ഇരുവരും നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പിറന്നാളാശംസ അറിയിച്ചിരിക്കുന്നത്. ഇരുവരുടേയും കൈകളെ കേന്ദ്രീകരിക്കുന്ന മറ്റൊരു ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in