നാൽപ്പതാം പിറന്നാളിന് തെലുങ്കിൽ നിന്നൊരു സമ്മാനം; ദുൽഖർ ചിത്രം 'ആകാസം ലോ ഒക താര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നാൽപ്പതാം പിറന്നാളിന് തെലുങ്കിൽ നിന്നൊരു സമ്മാനം; ദുൽഖർ ചിത്രം 'ആകാസം ലോ ഒക താര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ വേഷമിടുന്നത്.
Updated on
1 min read

തെലുങ്കിൽ വീണ്ടും തിളങ്ങാൻ ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ മികച്ച തെലുങ്ക് ചിത്രങ്ങൾക്ക് ശേഷം പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ വേഷമിടുന്നത്. ഇന്ന് ദുൽഖർ സൽമാന്റെ 40ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിൻ്റെ പേരും റിലീസ് ചെയ്തിരിക്കുന്നത്. ആകാസം ലോ ഒക താര എന്നാണ് ചിത്രത്തിൻറെ പേര്.

നാൽപ്പതാം പിറന്നാളിന് തെലുങ്കിൽ നിന്നൊരു സമ്മാനം; ദുൽഖർ ചിത്രം 'ആകാസം ലോ ഒക താര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇനി സൂപ്പർവില്ലൻ; എംസിയുവിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചെത്തുന്നു

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചാണ് അവതരിപ്പിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും.

logo
The Fourth
www.thefourthnews.in