ഇനി വൈകില്ല; ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന 'ത്രയം' നീണ്ട കാത്തിരിപ്പിനൊടുവിൽ തീയറ്ററുകളിലേക്ക്

ഇനി വൈകില്ല; ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന 'ത്രയം' നീണ്ട കാത്തിരിപ്പിനൊടുവിൽ തീയറ്ററുകളിലേക്ക്

2022 ഏപ്രിലിലായിരുന്നു നിയോ-നോയിർ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകിയ ചിത്രം ഒടുവിൽ തീയറ്ററുകളിലേക്ക് എത്തുകയാണ്
Updated on
1 min read

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം' ഉടനെത്തും. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25നാണ് പ്രേക്ഷകരിലേക്ക് എത്തുക.

'ഗോഡ്‌സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന 'ത്രയം' അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകിയ ചിത്രത്തിന്റെ ടീസർ 2022 ഏപ്രിലിലായിരുന്നു പുറത്തുവിട്ടത്.

നിയോ-നോയിർ ജോണറില്‍ എത്തുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വഹിക്കുന്നു.

സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. അരുണ്‍ മുരളീധരനാണ് സംഗീതം. രതീഷ് രാജ് എഡിറ്റിങ്ങും സൂരജ് കുറവിലങ്ങാട് കലാ സംവിധാനവും സുനിൽ ജോർജ് വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിനായി മേക്കപ്പ് ഒരുക്കുന്നതു പ്രദീപ് ഗോപാലകൃഷ്ണനാണ്. ഫോണിക്സ് പ്രഭുവാണ് സ്റ്റണ്ട്. സൗണ്ട് ഡിസൈൻ ജോമി ജോസഫ്, ട്രെയ്‍ലർ കട്സ് ഡോൺ മാക്സ്, വിഎഫ്എക്സ് ഐഡന്‍റ് ലാബ്‍സ്, സ്റ്റിൽസ് നവീൻ മുരളി

നവാഗതനായ എന്‍ വി മനോജിന്റെ സംവിധാനത്തിൽ മാര്‍ട്ടിന്‍ ജോസഫ് നിര്‍മിക്കുന്ന 'ഓശാന'യായിരുന്നു ധ്യാൻ ശ്രീനിവാസന്റെ ഒടുവിലായി വന്ന സിനിമാ അപ്ഡേറ്റ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒപ്പം ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍, ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായര്‍, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 'ഓശാന'യുടെ ഛായാഗ്രഹണം മെല്‍ബിന്‍ കുരിശിങ്കലും എഡിറ്റിങ് സന്ദീപ് നന്ദകുമാറുമാണ്.

logo
The Fourth
www.thefourthnews.in