യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു

യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു

നേരത്തെ നടൻ സൂര്യയുടെ ജന്മദിനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു
Updated on
1 min read

കന്നഡ സൂപ്പർ താരം യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു. നടന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് കട്ട്ഔട്ട് സ്ഥാപിക്കുകയായിരുന്ന കർണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്‌മേശ്വര് താലൂക്കിലെ സുരംഹി ഗ്രാമത്തിലാണ് ആരാധകർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഹനമന്ത ഹരിജൻ (21), മുരളി നടവിൻമണി (20), നവീൻ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ആശുപത്രിയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ലക്ഷ്‌മേശ്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു
രജനിയുടെ അടുത്ത ചിത്രം മാരിസെൽവരാജിനൊപ്പം; സിനിമയൊരുക്കാന്‍ നെൽസണും

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ നടൻ സൂര്യയുടെ ജന്മദിനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. യഷിന്റെ 38 -ാം ജന്മദിനമാണിന്ന്. ടെലിവിഷൻ പരമ്പരകളിലൂടെ കരിയർ ആരംഭിച്ച യഷ് 2007-ൽ ജംഫതര ഹുടുവാകി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

'കെജിഎഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർ താരമായി യഷ് മാറി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ആണ് യഷിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി 'ഓപ്പണ്‍ഹെയ്മര്‍'; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങള്‍, മികച്ച നടി ലിലി ഗ്ലാഡ്‌സന്‍

കെവിഎൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in