പ്രിയപ്പെട്ട ചിത്രഗീതങ്ങൾ:  സിനിമാ താരങ്ങളും സുഹൃത്തുക്കളും പിന്നെ ഐഎം വിജയനും

പ്രിയപ്പെട്ട ചിത്രഗീതങ്ങൾ: സിനിമാ താരങ്ങളും സുഹൃത്തുക്കളും പിന്നെ ഐഎം വിജയനും

ഐഎഎസ് ഉദ്യോഗസ്ഥരുടേയും പ്രിയഗാനങ്ങൾ അറിയാം
Updated on
4 min read

നാലു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് നിത്യ സാന്നിധ്യമായ കെ എസ് ചിത്ര ഇരുപത്തി അയ്യായിരത്തോളം പാട്ടുകള്‍ക്കാണ് ശബ്ദം നല്‍കിയിട്ടുള്ളത്. ആ പാട്ടുകളിലെ പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുകയാണ് സിനിമാതാരങ്ങളും സുഹൃത്തുക്കളും ഗായകരും ഐഎഎസ് ഉദ്യോഗസ്ഥരും എഴുത്തുകാരും പിന്നെ ഐ എം വിജയനും

മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ എന്തിന് വേറൊരു സൂര്യോദയം സമ്മർ ഇൻ ബത്ലഹേമിലെ ഒരു രാത്രി കൂടി ... സുജാതയ്ക്ക് പ്രിയപ്പെട്ട ഗാനങ്ങൾ അറിയാം

ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടി കൊടുത്ത പാടറിയേൻ പഠിപ്പറിയേൻ (സിന്ധുഭൈരവി, 1986), പ്രണയവർണങ്ങളിലെ കണ്ണാടി കൂടുംകൂട്ടി ... സുരേഷ് ഗോപിയുടെ പ്രിയപ്പെട്ട ഗാനങ്ങൾ ...

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ പിന്നെയും പിന്നെയും മഴയിലെ വാർമുകിലെ ... ചിത്രയുടെ പ്രിയപ്പെട്ട ഗാനങ്ങൾ പറഞ്ഞ് ഗായകൻ ശ്രീനിവാസ്

വൈശാലിയിലെ ഇന്ദുപുഷ്പം ചൂടി നിൽക്കും, (ചിത്രയ്ക്ക് മൂന്നാമത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത ഗാനം ) ദയ എന്ന ചിത്രത്തിലെ ശാരദേന്ദും നെയ്തു നെയ്തു... പ്രിയഗാനങ്ങളുമായി രഞ്ജിത്ത്

പഞ്ചാഗ്നിയിലെ ആ രാത്രി മാഞ്ഞു പോയി , ബോംബെ എന്ന ചിത്രത്തിലെ കണ്ണാളനെ ... അനൂപ് മേനോന്റെ പ്രിയ ചിത്രഗീതങ്ങൾ

മണിചിത്രത്താഴിലെ വരുവാനില്ലാരുമീ , മാലിക്കിലെ തീരമേ ... ജി വേണുഗോപാലും ചിത്രഗീതങ്ങളും

ചമയത്തിലെ രാജഹംസമേ, വാർദ്ധക്യപുരാണത്തിലെ വീണപാടും ഈണമായി... പ്രിയപ്പെട്ട ഗാനങ്ങൾ തിരഞ്ഞെടുത്ത് ബിജു നാരായണൻ

നന്ദനത്തിലെ കാർമുകിൽ വർണന്റെ ചുണ്ടിൽ , തച്ചോളി വർഗീസ് ചേകവരിലെ മാലേയം ... പ്രിയഗാനങ്ങളുമായി മനോജ് കെ ജയൻ

നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും,( ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ച പാട്ട് ) വടക്കുംനാഥനിലെ കളഭം തരാം എന്ന ഗാനവും ... വിനീതിനെ വിസ്മയിപ്പിച്ച ചിത്രഗീതങ്ങൾ

ഡാർലിങ് ഡാർലിങ് എന്ന ചിത്രത്തിലെ പ്രണയ സൗഗന്ധികങ്ങള്‍, മിഴി രണ്ടിലും എന്ന ചിത്രത്തിലെ വാർമഴവില്ലേ ... ഭാഗ്യലക്ഷ്മിക്ക് പ്രിയപ്പെട്ട ചിത്രഗീതങ്ങൾ

മേഘമൽഹാറിലെ ഒരു നറുപുഷ്പമായി ... ഞാൻ ഗന്ധർവനിലെ പാലപ്പൂവേ ... ഗാനരചയിതാവ് ഹരിനാരയണന് പ്രിയപ്പെട്ട ഗാനങ്ങൾ

ആറാംതമ്പുരാനിലെ പാടി , കേളിയിലെ താരം വാൽ കണ്ണാടി നോക്കി ...ഗായകൻ ഉണ്ണി മേനോന് ഇഷ്ടപ്പെട്ട ഗാനങ്ങൾ

തിരക്കഥ എന്ന ചിത്രത്തിലെ ഒടുവിലൊരു ശോണരേഖയായി, ധനം എന്ന ചിത്രത്തിലെ ചീരപ്പൂവുകൾക്കുമ്മ... ചിത്രയുടെ പ്രിയഗാനങ്ങൾ പറഞ്ഞ് ഭർത്താവ് വിജയശങ്കർ

അഗ്നിനച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകോരി വർണം , നോട്ടത്തിലെ മയങ്ങിപ്പോയി ... കൃഷ്ണചന്ദ്രന് പ്രിയപ്പെട്ട ഗാനങ്ങൾ

അഥർവം എന്ന ചിത്രത്തിലെ പുഴയോരത്തിൽ പൂന്തോണി എത്തീല, അനശ്വരത്തിലെ താരാപഥം ചേതോഹരം... പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും പ്രിയഗാനങ്ങളും

ക്ഷണക്കത്തിലെ ആകാശദീപമെന്നുംമുണരുമിടമായോ, ഇന്നലെ എന്ന ചിത്രത്തിലെ കണ്ണിൽ നിൻ മെയ്യിൽ , ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ തിരഞ്ഞെടുത്ത പ്രിയഗാനങ്ങൾ

ഇടവഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലെ വാതിൽ പഴുതിലൂടെൻ മുന്നിൽ, കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി എന്ന ചിത്രത്തിലെ കണ്ണാം തുമ്പി പോരാമോ ... സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി തിരഞ്ഞെടുത്ത ഗാനങ്ങൾ

മഴവിൽക്കാവടിയിലെ തങ്കത്തോണി, പഞ്ചലോഹത്തിലെ എന്തേ മുല്ലേ പൂക്കാത്തു ... ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും ചിത്രഗീതങ്ങളും

വൈശാലിയിലെ ഇന്ദ്രനീലിമയോലും, അക്ഷരത്തെറ്റിലെ ഹൃദയം കൊണ്ട് എഴുതുന്ന കവിത ...റിട്ട. ഐപിഎസ് ഓഫീസർ ബി സന്ധ്യ തിരഞ്ഞെടുത്ത പാട്ടുകൾ

ദശരഥത്തിലെ മന്ദാരചെപ്പുണ്ടോ , തൂവാനത്തുമ്പികളിലെ ഒന്നാംരാഗം പാടി ... എഴുത്തുകാരി കെ രേഖയ്ക്ക് പ്രിയപ്പെട്ട ഗാനങ്ങൾ

ചിലമ്പിലെ പുടമുറി കല്യാണം , നിറക്കൂട്ടിലെ പൂമാനമേ ഒരു രാഗമേഘം താ , എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടിയും പ്രിയഗാനങ്ങളും

logo
The Fourth
www.thefourthnews.in