നടിമാരെ മോശമായി ചിത്രീകരിക്കുന്നു; യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

നടിമാരെ മോശമായി ചിത്രീകരിക്കുന്നു; യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

ഫിയോക് സൂചിപ്പിച്ച മാനദണ്ഡങ്ങൾ അടങ്ങിയ അപേക്ഷ ജൂലായ് 20നുള്ളിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണം

യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടന(കെഎഫ്പിഎ). സിനിമാ പരിപാടികള്‍ കവര്‍ ചെയ്യണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെഎഫ്പിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

നടിമാരെ മോശമായി ചിത്രീകരിക്കുന്നു; യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന
ഇന്ദ്രന്‍സ് - മുരളി ഗോപി ചിത്രം കനകരാജ്യം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്; ഫീല്‍ ഗുഡ് ടീസര്‍ പുറത്ത്

സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള എല്ലാ പരിപാടികൾക്കും പങ്കെടുക്കാനുള്ള ഓൺലൈൻ മീഡിയയുടെ മാനദണ്ഡങ്ങളും കെഎഫ്പിഎ പുറത്തിറക്കി. സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദയം രജിസ്ട്രേഷൻ എടുക്കണം, സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തിന്റെ ലോഗോ, ട്രെയ്ഡ് മാർക്ക് എന്നിവ രജിസ്റ്റർ ചെയ്തിരിക്കണം, കമ്പനിയുടെ സ്വഭാവം പ്രൊപ്രൈറ്റർ/പാർട്ടണർ/ഡയറക്ടർ എന്നിവരുടെ വിശദാംശങ്ങൾ നൽകണം, സിനിമാവ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിംഗ് ലറ്റർ ഹാജരാക്കണം, ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണം എന്നിവയാണ് കെഎഫ്പിഎയുടെ മാനദണ്ഡങ്ങൾ.

CamScanner
CamScanner

മാനദണ്ഡങ്ങൾ അടങ്ങിയ അപേക്ഷ ജൂലായ് 20നുള്ളിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണമെന്നാണ് ജനറൽ സെക്രട്ടറി ബി രാഗേഷ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. പരിപാടിക്കെത്തുന്നവരെ മോശമായി ചിത്രീകരിക്കുന്നെന്ന നടിമാരുടെ പരാതിയിലാണ് നിര്‍മാതാക്കളുടെ നടപടി.

logo
The Fourth
www.thefourthnews.in