'ജയിലര്‍ തമിഴ്നാട്ടിലെ മുഴുവന്‍  തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണം'; ഉടമകളോട് ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍

'ജയിലര്‍ തമിഴ്നാട്ടിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണം'; ഉടമകളോട് ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍

ഓഗസ്റ്റ് പത്തിന് പ്രദർശനത്തിനെത്തുന്ന ജയിലർ, ബോക്സ് ഓഫീസ് സെന്‍സേഷന്‍ തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Updated on
1 min read

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലര്‍. രണ്ട് വര്‍ഷത്തിന് ശേഷം എത്തുന്ന രജനി ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഓഗസ്റ്റ് പത്തിന് പ്രദർശനത്തിനെത്തുന്ന ജയിലർ, ബോക്സ് ഓഫീസ് സെന്‍സേഷന്‍ തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം തമിഴ്നാട്ടിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച് എല്ലാ തീയേറ്ററുടമകള്‍ക്കും ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍ കത്തയച്ചു.

തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പാക്കണമെന്ന് രജനീകാന്തിനോട് അഭ്യർഥിക്കുന്ന, സെക്രട്ടറി രോഹിണി പനീര്‍സെല്‍വം ഒപ്പുവച്ച ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്റെ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'ജയിലര്‍ തമിഴ്നാട്ടിലെ മുഴുവന്‍  തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണം'; ഉടമകളോട് ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍
തിരക്കഥ മനഃപാഠമാക്കുന്ന സംവിധായകൻ; പൃഥ്വിരാജിനൊപ്പം സിനിമകൾ ചെയ്യാനുള്ള കാരണം പറഞ്ഞ് മുരളി ​ഗോപി

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ജയില്‍ വാര്‍ഡനായ മുത്തുവേല്‍ പാണ്ഡ്യനായാണ് രജനീകാന്ത് എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. മോഹന്‍ലാലിന് പുറമെ വിനായകനും മലയാളി സാന്നിധ്യമായി ചിത്രത്തിലുണ്ട്. ശിവ രാജ്കുമാര്‍, തമന്ന, സുനില്‍, രമ്യകൃഷ്ണ, വസന്ത് രവി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

'ജയിലര്‍ തമിഴ്നാട്ടിലെ മുഴുവന്‍  തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണം'; ഉടമകളോട് ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍
ജയിലറിലെ വില്ലൻ വേഷത്തിലേക്ക് ആദ്യം വിളിച്ചത് മമ്മൂട്ടിയെ; വില്ലനായി വിനായകനെ നിർദേശിച്ചതും മമ്മൂട്ടി

പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ ആദ്യ സിംഗിള്‍ ഉടനെത്തുമെന്നാണ് സൂചന. വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജയിലര്‍.

logo
The Fourth
www.thefourthnews.in