'സിനിമ കടന്നുപോകുന്നത് രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ'; കലാകാരൻ എന്ന നിലയ്ക്ക് ആശങ്കയുണ്ടാക്കുന്നെന്ന് ജിയോ ബേബി

'സിനിമ കടന്നുപോകുന്നത് രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ'; കലാകാരൻ എന്ന നിലയ്ക്ക് ആശങ്കയുണ്ടാക്കുന്നെന്ന് ജിയോ ബേബി

വർധിച്ചുവരുന്ന സെൻസർഷിപ്പ് മറികടക്കാൻ കലാകാരന്മാർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും ജിയോ ബേബി
Updated on
1 min read

ഇന്ത്യയിലെ സിനിമകൾ രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ കടന്നുപോകുന്നുണ്ടെന്ന് സംവിധായകൻ ജിയോ ബേബി. കലാകാരൻ എന്ന നിലയിൽ ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. ഞങ്ങൾ മതപരവും രാഷ്ട്രീയവുമായ സെൻസറിങ് നേരിടുന്നു. ഇത് സിനിമാ പ്രവർത്തകർക്ക് മാത്രമല്ല, എല്ലാ കലാകാരന്മാരെയും ആശങ്കപ്പെടുത്തുന്നു,' എന്നായിരുന്നു ജിയോ ബേബി പറഞ്ഞത്.

സിനിമയ്ക്ക് എതിരായ ഇത്തരം സെൻസറിങ്ങിന് ആളുകൾ വഴങ്ങുകയാണ്. അടുത്തിടെ ഒരു സിനിമ പിൻവലിച്ചത് (അന്നപൂരണി ) ഇതിന് ഉദാഹരണമാണ്. ഇത്തരം സെൻസറിങ്ങുകള്‍ കലയ്‌ക്കോ സമൂഹത്തിനോ കലാകാരനോ നല്ലതല്ലെന്നും ജിയോ ബേബി പറഞ്ഞു.

'സിനിമ കടന്നുപോകുന്നത് രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ'; കലാകാരൻ എന്ന നിലയ്ക്ക് ആശങ്കയുണ്ടാക്കുന്നെന്ന് ജിയോ ബേബി
നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; വില്ലനായത് സെർവിക്കൽ കാൻസർ

സിനിമ പിൻവലിക്കുന്നതിലൂടെ തങ്ങൾ ഒരു കുറ്റകൃത്യമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് സിനിമ പിൻവലിക്കുന്നവർ സ്വയം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2007 ൽ കോളേജ് പഠനകാലത്ത് താൻ ചെയ്ത 'സീക്രട്ട് മൈൻഡ്‌സ്' എന്ന ഹ്രസ്വചിത്രം സ്വവർഗാനുരാഗികളെക്കുറിച്ചായിരുന്നു. ആ സിനിമയുടെ പേരിൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കിയിരുന്നെന്നും ജിയോ ബേബി പറഞ്ഞു.

'സിനിമ കടന്നുപോകുന്നത് രാഷ്ട്രീയവും മതപരവുമായ സെൻസറിങിലൂടെ'; കലാകാരൻ എന്ന നിലയ്ക്ക് ആശങ്കയുണ്ടാക്കുന്നെന്ന് ജിയോ ബേബി
എ ഐ ഉപയോഗം സംഗീതത്തിന് ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ

'വർധിച്ചുവരുന്ന സെൻസർഷിപ്പ് മറികടക്കാൻ കലാകാരന്മാർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. ' ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ പുതിയ പ്ലാറ്റ്ഫോമുകൾ കണ്ടെത്തണം. സാമൂഹികമായ അവസ്ഥയ്ക്കെതിരെ പോരാടുന്നതിനാൽ നാമെല്ലാവരും ഒരുമിക്കണമെന്ന് കരുതുന്നതായും ജിയോ ബേബി പറഞ്ഞു. ഒരു ഘട്ടത്തിൽ ഒരുപാട് കലാകാരന്മാർ അവരുടെ കലയുടെ പേരിൽ ജയിലിലാകാൻ സാധ്യതയുണ്ട്. അതിനെ കുറിച്ച് ഭയപ്പെടുന്നു, പക്ഷേ ഒരുമിച്ച് പോരാടുകയാണെങ്കിൽ, നമ്മൾ ഇത് വിജയിക്കും, എനിക്കറിയാം. കലയിലൂടെ പ്രതീക്ഷയുണ്ട്,' എന്നും ജിയോ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in