ഒരു സിഗ്നേച്ചർ ഫിലിമിന്റെ പിറവി

ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാൽ ചിത്രങ്ങളെപ്പറ്റിയുള്ള ധാരണ സിഗ്നേച്ചർ ഫിലിമിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് സഹായിച്ചു

43 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സിഗ്നേച്ചർ ഫിലിമില്‍ എത്ര ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാവും? ഗിരീഷിനോടാണ് ചോദ്യമെങ്കില്‍ ഇരുപത്തിയേഴാമത് IFFKയില്‍ 32 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫിലിം കാണിച്ചു തരും. തോൽപ്പാവക്കൂത്തിൽ തുടങ്ങി മൾട്ടി പ്ലക്‌സ്‌ വരെ എത്തി നിൽക്കുന്ന സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ പ്രമുഖ ഇലസ്ട്രേറ്റർ എ വി ഗിരീഷ് ആണ്.

ഫിലിം ഫെസ്റ്റിവലിൽ നേരത്തെ മുതൽ പങ്കെടുക്കുന്നതിനാൽ ചിത്രങ്ങളെ പറ്റി ധാരണയുണ്ടായിരുന്നുവെന്നും, സിഗ്നേച്ചർ ഫിലിമിൽ ഉൾപ്പെടുത്താനുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അതേറെ സഹായിച്ചുവെന്നും ഗിരീഷ് പറയുന്നു. ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഒരാൾക്ക് വീണ്ടും കാണുമ്പോൾ മടുപ്പ് തോന്നാതിരിക്കുകയും എന്തെങ്കിലും പുതുമ കണ്ടെത്താനും കഴിയണം എന്ന ആശയത്തിൽ നിന്നാണ് പല ചിത്രങ്ങളിൽ നിന്നുള്ള ഫ്രെയിമുകൾ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലേക്ക് ഗിരീഷ് എത്തിച്ചേർന്നത്. അനന്തപുരിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളുടേയും സംസ്‌കൃതിയുടേയും പശ്ചാത്തലത്തിലാണ് നാല്പത്തി മൂന്നു സെക്കന്റ് ദൈർഘ്യമുള്ള ഫിലിം അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in