രാജ്യാന്തര ചലച്ചിത്രോത്സവം: ഉദ്ഘാടന ചിത്രമായി 'അല്‍മ ആന്‍ഡ് ഓസ്‌കാര്‍'

രാജ്യാന്തര ചലച്ചിത്രോത്സവം: ഉദ്ഘാടന ചിത്രമായി 'അല്‍മ ആന്‍ഡ് ഓസ്‌കാര്‍'

കയ്യടി നേടി ഓസ്ട്രിയന്‍ സംവിധായകന്‍ ഡയറ്റര്‍ ബെര്‍ണറുടെ ചിത്രം
Updated on
1 min read

ഇന്ത്യയുടെ 53-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായി ഓസ്ട്രിയന്‍ സംവിധായകന്‍ ഡയറ്റര്‍ ബെര്‍ണറുടെ അല്‍മ ആന്‍ഡ് ഓസ്‌കാര്‍. കോവിഡ് ഭീതിക്കുശേഷം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ഉദ്ഘാടന ചിത്രം ശ്രദ്ധ നേടി.

വിഖ്യാത ചിത്രകാരനും കവിയുമായ ഓസ്‌കാര്‍ കൊച്ചോസ്‌കയും വിയന്നയിലെ മ്യൂസിക് കമ്പോസറായ അല്‍മാ മെഹ്ലറും തമ്മിലുള്ള തീവ്രബന്ധത്തെ ആവിഷ്‌ക്കരിക്കുന്ന ബയോപ്പിക്കാണ് ചിത്രം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മറ്റൊരാളുമായി അടുപ്പത്തിലാകുന്ന അല്‍മ തന്റെ കലാജീവിതത്തിന് പുതിയ ആള്‍ ഒട്ടും പ്രയോജനകരമാകില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഓസ്‌കാര്‍ കൊച്ചോസ്‌കയെ കണ്ടുമുട്ടുന്നത്. പ്രക്ഷുബ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ബന്ധമാണ് 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

സത്യജിത് റേ ആജീവനാന്ത പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരനായ കാര്‍ലോസ് സുവാരയ്ക്കായിരുന്നു

നാടക, സിനിമ സംവിധായകനും നടനുമായ ബെര്‍ണര്‍ ആറ് ചിത്രങ്ങളടങ്ങിയ അല്‍പ്പന്‍ സാഗയിലൂടെയാണ് (19761980) ശ്രദ്ധേയനാകുന്നത്. ബെര്‍ലിനര്‍ റെയിജന്‍ എന്ന സിനിമ അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു.

രാജ്യാന്തര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള സത്യജിത് റേ ആജീവനാന്ത പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരനായ കാര്‍ലോസ് സുവാരയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ സുവാരയുടെ മകള്‍ അന്ന സുവാര പുരസ്‌കാരം ഏറ്റുവാങ്ങി.

ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബീര്‍ പുരസ്‌കാരവും കാനില്‍ മൂന്ന് പുരസ്‌കാരവുമടക്കം രാജ്യാന്തര തലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയ 90 വയസുകാരനായ സുവാര ചലച്ചിത്ര നിര്‍മാതാവും അഭിനേതാവുമാണ്. ഗോവ ചലച്ചിത്രമേളയില്‍ സുവാരയുടെ എട്ട് ചിത്രങ്ങളടങ്ങിയ റെട്രോസ്‌പെക്റ്റീവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോസ് ഗോള്‍ഫോസ്, ലാ കാസ, പെപ്പര്‍മിന്റ് ഫ്രാപ്, ഹണികോംപ് തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ സംവിധായകനായ സുവാരയെ 2013 ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആജീവനാന്തപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in