വിജയം ആവര്‍ത്തിക്കാന്‍ ബേസില്‍; 'ഫാലിമി'യില്‍ ജഗദീഷും മഞ്ജുപിള്ളയും

വിജയം ആവര്‍ത്തിക്കാന്‍ ബേസില്‍; 'ഫാലിമി'യില്‍ ജഗദീഷും മഞ്ജുപിള്ളയും

ജാനേമന്‍, ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഒന്നിക്കുന്നു
Updated on
1 min read

ജാനേമന്‍, ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഒന്നിക്കുന്ന പുതിയ ചിത്രം ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നാഗ സന്യാസിമാര്‍ക്കൊപ്പം ഒരു കുടുംബം ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍.

ബേസിലിനൊപ്പം ജഗദീഷും മഞ്ജു പിള്ളയുമടക്കമുള്ള താരങ്ങളും പോസ്റ്ററിലുണ്ട്. നവാഗതനായ നിതിഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയം ആവര്‍ത്തിക്കാന്‍ ബേസില്‍; 'ഫാലിമി'യില്‍ ജഗദീഷും മഞ്ജുപിള്ളയും
'ഗുരുവായൂരമ്പല നടയില്‍' പൃഥ്വിരാജും ബേസില്‍ ജോസഫും

ഇതേ നിര്‍മ്മാണ കമ്പനികളായിരുന്നു ജയ ജയ ജയഹേയും നിര്‍മ്മിച്ചത്. സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മകനും അച്ഛനുമായുള്ള ജഗദീഷിന്റെയും ബേസിലിന്റെയും കോംമ്പോയിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നേരത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.

ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. മേക്ക് അപ് സുധി സുരേന്ദ്രന്‍. ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍.

സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പിസി സ്റ്റണ്ട്‌സ്, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത്.

logo
The Fourth
www.thefourthnews.in