പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

2024 മാർച്ചിൽ ആണ് ആമസോൺ പ്രൈമിലൂടെ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്
Updated on
1 min read

കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്ത് പോലീസ്. രക്ഷിത്തിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ചാണ് കേസ് ഫയൽ ചെയത്.

രക്ഷിതിന്റെ നിർമാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ച് നവീൻ കുമാർ ആണ് പരാതി നൽകിയത്.

ന്യായ എല്ലിഡ്, ഗാലിമാത്ത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2024 മാർച്ചിൽ ആണ് ആമസോൺ പ്രൈമിൽ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്.

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്
ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് അൽഫോൺസ് പുത്രൻ; സന്തോഷം പങ്കുവെച്ച് അരുൺ വൈഗ

2024 ജനുവരിയിൽ ഗാനങ്ങളുടെ പകർപ്പവകാശത്തിനായി രക്ഷിത്തും എംആർടി മ്യൂസിക്കും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇരുവരും കരാറിലെത്തിയിരുന്നില്ല. പിന്നീട് ചിത്രത്തിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്ന് കണ്ടതിനെ തുടർന്ന് നവീൻ ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു.

നിലവിൽ കേസ് അന്വേഷിക്കുകയാണെന്നും വിഷയത്തിൽ രക്ഷിത് ഷെട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് പറഞ്ഞു. അതേസമയം രക്ഷിത് ഷെട്ടി നിർമിച്ച പുതിയ സീരിസ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം നിർമിച്ചാണ് ഏകം എന്ന സീരിസ് റിലീസ് ചെയ്തത്. കന്നഡ ഭാഷയിലുള്ള വെബ് സീരിസ് ആയതിനാൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ സീരിസ് നിരസിക്കുകയായിരുന്നു.

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്
'ചെമ്മീൻ' മുതൽ 'മനോരഥങ്ങൾ' വരെ: സിനിമയാക്കപ്പെട്ട സാഹിത്യസൃഷ്ടികൾ

2021 ലാണ് സീരിസ് ചിത്രീകരണം പൂർത്തിയായത്. ഫൈനൽ ഔട്ട് പുട്ട് രണ്ട് വർഷം മുമ്പ് പൂർത്തിയായെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

ഏഴ് എപ്പിസോഡുകൾ ഉള്ള സീരിസ് www.ekamtheseries.com എന്ന പ്ലാറ്റ്ഫോമിലാണ് കാണാൻ സാധിക്കുക. 149 രൂപയാണ് സീരിസ് കാണുന്നതിനുള്ള സബ്സ്‌ക്രിപ്ഷൻ ചാർജ്. സബ്സ്‌ക്രൈബ് ചെയ്യുന്നവർക്ക് സീരിസിന് പുറമെ ഓരോ എപ്പിസോഡിന്റെ തിരക്കഥകളും പ്രേക്ഷകർക്ക് ലഭിക്കും.

logo
The Fourth
www.thefourthnews.in