കൊറിയൻ ബോക്‌സ് ഓഫീസ് കീഴടക്കി 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ'; പിന്നിലായത് 'ഡെസ്പിക്കബിൾ മി 4'

കൊറിയൻ ബോക്‌സ് ഓഫീസ് കീഴടക്കി 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ'; പിന്നിലായത് 'ഡെസ്പിക്കബിൾ മി 4'

അഞ്ച് ദിവസത്തെ മൊത്തം ടേണോവർ 81.8 ലക്ഷം ഡോളർ
Updated on
2 min read

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' നേടിയത് 54.8 ലക്ഷം. കൊറിയൻ ഫിലിം കൗൺസിൽ (കോഫിക്) നടത്തുന്ന ട്രാക്കിങ് സേവനമായ കോബിസാണ് ഈ കണക്ക് പുറത്തുവിട്ടത്. മൊത്ത വിപണിയുടെ ഏകദേശം 45 ശതമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ
ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ

അഞ്ച് ദിവസത്തെ മൊത്തം ടേണോവർ 81.8 ലക്ഷം ഡോളറാണ്. 'ഡെസ്പിക്കബിൾ മീ 4' 2.42 മില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത് ലോകവ്യാപകമായ വാരാന്ത്യ കണക്കിന്റെ 20 ശതമാനമാണ്. അഞ്ച് ദിവസത്തെ ഓപ്പണിങ് റണ്ണിൽ, ചിത്രം 39.8 ലക്ഷം ഡോളർ നേടിയതായും കണക്കുകൾ പറയുന്നു. വാരാന്ത്യത്തിൽ ആകെ ബോക്‌സ് ഓഫീസ് കളക്ഷൻ 122 ലക്ഷം ഡോളറായിരുന്നു, ആഴ്ചയിൽ 17 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഡെസ്പിക്കബിൾ മീ 4
ഡെസ്പിക്കബിൾ മീ 4

എന്നാൽ ജൂലൈയിലെ അവസാന കണക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പിന്നിലാകാനുളള സാധ്യതയും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 'എലമെൻ്റൽ', 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് 1', 'സ്മഗ്ളേഴ്സ്' എന്നിവ വമ്പൻ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളായിരുന്നു.

എലമെൻ്റൽ
എലമെൻ്റൽ
മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് 1
മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് 1
സ്മഗ്ളേഴ്സ്
സ്മഗ്ളേഴ്സ്

ഒരാഴ്ച മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന 'എസ്കേപ്പ്' മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വർഷത്തെ കൊറിയയിലെ ഏറ്റവും മികച്ച ഹോളിവുഡ് ചിത്രമായ 'ഇൻസൈഡ് ഔട്ട് 2' വാരാന്ത്യത്തിൽ 948,000 ​ഡോളർ വരുമാനം നേടി. ജൂൺ 12 ന് കൊറിയയിൽ റിലീസ് ചെയ്തതിന് ശേഷമുളള കളക്ഷൻ 57.7 മില്യൺ ഡോളറാണ്.

ഇൻസൈഡ് ഔട്ട് 2
ഇൻസൈഡ് ഔട്ട് 2

'ഡിറ്റക്റ്റീവ് കോനൻ ദി മൂവി: ദ മില്യൺ ഡോളർ പെൻ്റഗ്രാം' വാരാന്ത്യത്തിൽ നേടിയത് 509,000 ഡോളറാണ്. ചിത്രം മൂന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നതായും കണക്കുകൾ പറയുന്നു. 12 ദിവസം കൊണ്ട് 3.97 മില്യൺ ഡോളർ ആയിരുന്നു ചിത്രം സമാഹരിച്ചത്. ലോ ബജറ്റ് ഹിറ്റ് കോമഡി, 'ഹാൻഡ്‌സം ഗയ്സ്' 442,000 ഡോളർ കളക്ഷൻ നേടി. റിലീസ് ചെയ്ത് ഏകദേശം അഞ്ചാഴ്ച പിന്നിടുമ്പോൾ, $11.6 മില്യണാണ് ചിത്രം സ്വന്തമാക്കിയത്.

ഡിറ്റക്റ്റീവ് കോനൻ ദി മൂവി: ദ മില്യൺ ഡോളർ പെൻ്റഗ്രാം
ഡിറ്റക്റ്റീവ് കോനൻ ദി മൂവി: ദ മില്യൺ ഡോളർ പെൻ്റഗ്രാം
ഹാൻഡ്‌സം ഗയ്‌സ്
ഹാൻഡ്‌സം ഗയ്‌സ്
പ്രോജക്റ്റ് സൈലൻസ്
പ്രോജക്റ്റ് സൈലൻസ്

ബിഗ്-ബജറ്റ് ആക്ഷൻ ഫിലിം 'പ്രോജക്റ്റ് സൈലൻസ്' മൂന്നാം ആഴ്ച പിന്നിട്ടപ്പോൾ നേടിയത് 159,000 ഡോളറാണ്. ജൂലൈ 12-ന് റിലീസ് ചെയ്തതശേഷം 4.74 മില്യൺ ഡോളർ മാത്രമാണ് ചിത്രത്തിനു നേടാനായത്.

logo
The Fourth
www.thefourthnews.in