നാദവ് ലാപിഡ്
നാദവ് ലാപിഡ്

കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല; പരസ്യ വിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ്
Updated on
1 min read

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. 53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ പതിനാല് സിനിമകള്‍ മികച്ച നിലവാരമുള്ളതായിരുന്നുവെന്നും നാദവ് ലാപിഡ് പറഞ്ഞു. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയല്‍സ്. ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു നാദവ് ലാപിഡിന്റെ പരാമർശം.

logo
The Fourth
www.thefourthnews.in