നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ;  കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ

നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ; കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ

1996 മെയ് 9 ന് ചിത്രം തീയേറ്ററുകളിൽ എത്തിയ ഇന്ത്യൻ നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു
Updated on
3 min read

29 വർഷങ്ങൾക്ക് മുമ്പാണ് അന്നത്തെ യുവ സംവിധായകനായിരുന്ന ഷങ്കർ തന്റെ പുതിയ ചിത്രം കമൽഹാസനൊപ്പം പ്രഖ്യാപിക്കുന്നത്. ആദ്യ ചിത്രമായ ജെന്റിൽമാനും രണ്ടാമത്തെ ചിത്രമായ കാതലനും ബോക്‌സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സംവിധായകൻ കമലിനൊപ്പം എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് ആരാധകർ ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും വായിച്ചറിഞ്ഞത്.

1996 മെയ് 9 ന് തീയേറ്ററുകളിൽ എത്തിയ 'ഇന്ത്യൻ' നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. അഴിമതിക്കും ചൂഷകർക്കുമെതിരെ പോരാടുന്ന സ്വാതന്ത്ര്യ സമര പോരാളിയായ സേനാപതിയും അദ്ദേഹത്തിന്റെ മകനായ ചന്ദ്രുവായും കമൽ തിളങ്ങിയ ചിത്രം തമിഴിൽ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തിരുത്തി കുറിക്കുന്നതായിരുന്നു.

രജിനികാന്ത് നായകനായ ബാഷയായിരുന്നു അതുവരെ തമിഴിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കുടുതൽ കളക്ഷൻ നേടിയ ചിത്രം. എന്നാൽ ഇന്ത്യൻ ആ റെക്കോർഡ് തകർത്തു. പിന്നീട് രജിനികാന്തിന്റെ തന്നെ പടയപ്പ എത്തേണ്ടി വന്നു കമൽ തീർത്ത റെക്കോർഡ് തകർക്കുന്നതിന്. 15 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം 35 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.

നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ;  കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ
ഗൗരിലക്ഷ്മിയിലുണ്ട് ആ പതിമൂന്നുകാരിയുടെ സ്നേഹം

1940 കളിൽ ബ്രട്ടീഷ്‌കാർക്കെതിരെ പോരാടിയിരുന്ന സേനാപതി വർഷങ്ങൾക്ക് ശേഷം അന്നത്തെ ഇന്ത്യയിലെ അഴിമതിക്കെതിരെ പോരാട്ടം കുറിക്കുന്ന തരത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മനീഷ കൊയ്‌രാള, സുകന്യ, ഊർമ്മിള മണ്ടോൽത്കർ, സെന്തിൽ, ഗൗണ്ടമണി, നെടുമുടി വേണു, കസ്തൂരി, ക്രേസി മോഹൻ, അജയ് രത്‌നം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രജിനികാന്തിനെ നായകനാക്കിയായിരുന്നു ഷങ്കർ ഇന്ത്യൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. പെരിയ മനുഷ്യൻ എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ രജിനികാന്തിന്റെ മാനറിസങ്ങളും മുടി ചീകി ഒതുക്കുന്ന സ്റ്റൈൽ അടക്കം ഷങ്കർ എഴുതി വെച്ചിരുന്നെങ്കിലും അവസാന നിമിഷം രജിനി സിനിമയിൽ നിന്ന് പിന്മാറി. തുടർന്ന് തമിഴിന് പകരം നാഗാർജുന, വെങ്കിടേഷ്, രാജശേഖർ എന്നിവരിൽ ആരെങ്കിലും ഒരാളെ നായകനാക്കി തെലുങ്കിൽ ചിത്രമെടുക്കാമെന്ന് ഷങ്കർ തീരുമാനിച്ചെങ്കിലും ഒടുവിൽ ചിത്രം കമലിലേക്ക് എത്തുകയായിരുന്നു.

ചിത്രത്തിൽ നായികയായി ആദ്യം അന്നത്തെ മിസ് ഇന്ത്യ പട്ടം ലഭിച്ച ഐശ്വര്യ റായിയെ കൊണ്ടുവരാനായിരുന്നു തീരുമാനമെങ്കിലും ഒരു പരസ്യ ഏജൻസിയുമായുള്ള കരാറിനെ തുടർന്ന് ഐശ്വര്യയ്ക്ക് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. പിന്നീട് ആ റോളിലേക്ക് മനീഷ കൊയ്‌രാളയെ തിരഞ്ഞെടുത്തു.

നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ;  കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ
ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണു ഒപ്പമുണ്ടെന്ന് മനസു പറയുന്നു: കമൽ ഹാസൻ

സേനാപതിയുടെ ഭാര്യയുടെ റോളിൽ ആദ്യം രാധികയെയും പിന്നീട് ഉർവശിയെയും പരിഗണിച്ചെങ്കിലും പിന്നീട് ആ റോൾ സുകന്യയിലേക്ക് എത്തി. മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു സിബിഐ ഓഫീസർ കൃഷ്ണസ്വാമിയായി എത്തിയ ചിത്രം കൂടിയായിരുന്നു ഇന്ത്യൻ. തെന്നിന്ത്യൻ താരം നാസർ ആയിരുന്നു നെടുമുടിക്ക് വേണ്ടി ഡബ്ബ് ചെയ്തത്.

ചിത്രത്തിൽ ഏറ്റവും ചർച്ച വിഷയമായത് കമലിന്റെയും സുകന്യയുടെയും പ്രോസ്തറ്റിക് മേക്കപ്പ് ആയിരുന്നു. ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റുകളായ മൈക്കൽ വെസ്റ്റ്‌മോർ , മൈക്കൽ ജോൺസ് എന്നിവരായിരുന്നു ഈ മേക്കപ്പിന് പിന്നിൽ. ചിത്രത്തിലെ ഗ്രാഫിക്‌സ് വർക്കുകളും അക്കാലത്ത് വൻ ചർച്ചയായിരുന്നു. സുഭാഷ് ചന്ദ്രബോസിനൊപ്പം കമൽഹാസന്റെ കഥാപാത്രം സേനാപതി നിൽക്കുന്ന ദൃശ്യങ്ങളും അത്ഭുതം സൃഷ്ടിച്ചിരുന്നു.

വർഷങ്ങൾക്കുശേഷം ഇന്ത്യന് രണ്ടാം ഭാഗം വരുമ്പോൾ ആദ്യ ഭാഗത്ത് നിന്ന് സേനാപതിക്കൊപ്പം നെടുമുടി വേണുവിന്റെ കഥാപാത്രമായ കൃഷ്ണസ്വാമിയുമുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. ഇതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത കൂടി ഉൾപ്പെടുത്തി നെടുമുടി വേണുവിനെ സ്‌ക്രീനിൽ കൊണ്ടുവരുന്നുണ്ട്.

നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ;  കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ; മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം, ഒരുങ്ങുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

ഇതിന് പുറമെ അന്തരിച്ച നടന്മാരായ വിവേക്, മനോബാല എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. തുടക്കം മുതൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ട ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3 യുടെ ട്രെയ്‌ലർ ഉണ്ടാവുമെന്നും ആറ് മാസത്തിനുള്ളിൽ പാർട്ട് 3 റിലീസ് ചെയ്യുമെന്നുമാണ് പ്രഖ്യാപനം.

ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരനുമാണ് ഇന്ത്യൻ 2 നിർമിക്കുന്നത്. ആദ്യ ഭാഗത്തിൽ തിരക്കഥ ഒരുക്കിയിരുന്നത് എഴുത്തുകാരനായ സുജാത ആയിരുന്നെങ്കിൽ ഇന്ത്യൻ 2 വിന്റെ രചന ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവരാണ്.

ഷങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ഇന്ത്യൻ 2 വിൽ എത്തുന്ന പുതിയ താരങ്ങൾ.

ആദ്യഭാഗത്തിൽ എആർ റഹ്‌മാനായിരുന്നു സംഗീതം ഒരുക്കിയതെങ്കിൽ ഇന്ത്യൻ 2 വിൽ അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in