'കൈയടിക്കേണ്ടത് ഇവർക്ക് കൂടിയാണ്', ലൈംലൈറ്റിൽ വരാത്ത അസിസ്റ്റന്റുമാരെ പരിചയപ്പെടുത്തി കൽക്കി ടീം

'കൈയടിക്കേണ്ടത് ഇവർക്ക് കൂടിയാണ്', ലൈംലൈറ്റിൽ വരാത്ത അസിസ്റ്റന്റുമാരെ പരിചയപ്പെടുത്തി കൽക്കി ടീം

കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മലയാളികൾക്കിടയിലും മികച്ച അഭിപ്രായമാണ് കൈവരിച്ചത്
Updated on
1 min read

സിനിമകൾ വൻ ഹിറ്റാവുമ്പോളും അധികം ആരും ചർച്ചയാക്കാത്ത വ്യക്തികളാണ് ആ സിനിമയിലെ പ്രധാന അണിയറ പ്രവർത്തകരുടെ സഹായികൾ. സിനിമയ്ക്ക് വേണ്ടി വലിയ രീതിയിൽ കഷ്ടപ്പെട്ട കാമറ അസിസ്റ്റൻസും, സഹസംവിധായകരും ഫോക്കസ് പുള്ളറും ആർട് അസിസ്റ്റന്റുമാരുമെല്ലാം പലപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാറില്ല.

എന്നാൽ വൻ വിജയമായി കൊണ്ടിരിക്കുന്ന കൽക്കിയിലെ ഇത്തരം അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് കൽക്കി ടീം. ചിത്രത്തിലെ ആർട്ട്, മേക്കപ്പ്, വസ്ത്രാലങ്കാരം, ക്യാമറ, ശബ്ദലേഖനം തുടങ്ങി മേഖലകളിൽ പ്രവർത്തിച്ച ഒരോ വ്യക്തികളെയും പരിചയപ്പെടുത്തുന്ന വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു.

'കൈയടിക്കേണ്ടത് ഇവർക്ക് കൂടിയാണ്', ലൈംലൈറ്റിൽ വരാത്ത അസിസ്റ്റന്റുമാരെ പരിചയപ്പെടുത്തി കൽക്കി ടീം
'കം ബാക്ക്' ഇന്ത്യനോ 'ഗോ ബാക്ക്' ഇന്ത്യനോ? ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ

ചിത്രത്തിന് നിർമാണത്തിനിടെയുള്ള തങ്ങളുടെ അനുഭവങ്ങളാണ് ഇവർ പങ്കുവെച്ചത്. ചിത്രത്തിന്റെ സൗണ്ട് റെക്കോർഡർ ആയ സുബ്ബ റാവു, അസിസ്റ്റന്റ് ക്യാമറാമാനായ ബോബി, ഫോക്കസ് പുള്ളറായ ഗുട്ട ഹരികൃഷ്ണ, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ വീരേന്ദ്ര തുടങ്ങി അണിയറയിൽ പ്രവർത്തിച്ച വിവിധ കലാകാരന്മാരുടെ അനുഭവങ്ങൾ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തിലുള്ള അണിയറ പ്രവർത്തകരെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ തീരുമാനിച്ച നിർമാതാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. അതേസമയം, ജൂൺ അവസാന വാരം തീയറ്ററുകളിലെത്തിയ കൽക്കി ഇതുവരെ 900 കോടിയിലധികമാണ് ബോക്‌സോഫീസിൽ നിന്ന് നേടിയത്.

കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മലയാളികൾക്കിടയിലും മികച്ച അഭിപ്രായമാണ് കൈവരിച്ചത്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.

ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ, ശാശ്വത ചാറ്റർജി, വിജയ് ദേവരക്കൊണ്ട തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് 'കൽക്കി 2898 എഡി'യുടെയും പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്

logo
The Fourth
www.thefourthnews.in