ദേശീയ സിനിമാ ദിനാചരണം 
നെഞ്ചേറ്റി പ്രേക്ഷകർ; 
കളക്ഷനിൽ സര്‍വകാല റെക്കോർഡ്

ദേശീയ സിനിമാ ദിനാചരണം നെഞ്ചേറ്റി പ്രേക്ഷകർ; കളക്ഷനിൽ സര്‍വകാല റെക്കോർഡ്

രാജ്യത്തെ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനങ്ങള്‍ കണ്ടത് 65 ലക്ഷം പ്രേക്ഷകര്‍
Updated on
1 min read

ദേശീയ സിനിമാ ദിനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇന്ത്യന്‍ പ്രേക്ഷകര്‍. റെക്കോർഡ് പ്രേക്ഷകരാണ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. സിനിമാ ദിനത്തോടനുബന്ധിച്ച് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (MAI) ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 75 രൂപ നിരക്കിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇതേത്തുടര്‍ന്ന് 65 ലക്ഷം സിനിമാ പ്രേമികളാണ് രാജ്യത്തെ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനങ്ങള്‍ കണ്ടത്.

ലോക്ക്ഡൗണുകള്‍ക്ക് ശേഷം സിനിമാ-തിയേറ്റര്‍ വ്യവസായത്തെ കരകയറാന്‍ സഹായിച്ച പ്രേക്ഷകരോടുള്ള നന്ദിസൂചകമായി ആയിരുന്നു മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സിനിമാദിനം ആചരിക്കാൻ തീരുമാനിച്ചത്. സെപ്തംബര്‍ 16ന് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് സിനിമാ ദിനം ആചരിക്കായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് സെപ്തംബർ 23ലേക്ക് മാറ്റുകയായിരുന്നു. PVR, INOX, Cinepolis, Carnival, Miraj, Citypride, ASIAN, Mukta A2, Movie Time, Wave, M2K, Delite തുടങ്ങിയ പ്രമുഖ സിനിമാ ശൃംഖലകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 4,000 സ്‌ക്രീനുകളാണ് 75 രൂപ നിരക്കില്‍ ടിക്കറ്റ് വിറ്റഴിച്ചത്. ഈ വര്‍ഷം തീയേറ്ററുകളിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയ ദിനമായി സെപ്റ്റംബര്‍ 23 മാറി.

സിനിമാ ടിക്കറ്റുകളുടെ ഉയര്‍ന്ന ഡിമാന്‍ഡ് മൂലം രാവിലെ ആറ് മണിക്ക് തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. ദേശീയ സിനിമാ ദിനാചരണത്തിന് പ്രായഭേദമന്യേ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും രാജ്യത്തെ സിനിമാ ഓപ്പറേറ്റര്‍മാര്‍ക്ക് ദിവസം മുഴുവന്‍ ഹൗസ് ഫുള്‍ ഷോകള്‍ നടത്താന്‍ സാധിച്ചുവെന്നും മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ദേശീയ സിനിമാ ദിനാചരണം 
നെഞ്ചേറ്റി പ്രേക്ഷകർ; 
കളക്ഷനിൽ സര്‍വകാല റെക്കോർഡ്
സെപ്റ്റംബർ 16 ന് മൾട്ടിപ്ലക്സ് സിനിമാ ടിക്കറ്റ് നിരക്ക് വെറും 75 രൂപാ

അതേസമയം,ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ധാരണയിലെത്താത്തതുകൊണ്ട് തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ചില തിയേറ്ററുകള്‍ക്ക് ദേശീയ സിനിമാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

logo
The Fourth
www.thefourthnews.in