'ധർമം, നീതി, സന്തോഷം'; എൻഎഫ്ആർ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെബ്സൈറ്റ് തയ്യാർ, സ്വിച്ച് ഓണ്‍ ചെയ്ത് പൃഥ്വിരാജ്

'ധർമം, നീതി, സന്തോഷം'; എൻഎഫ്ആർ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെബ്സൈറ്റ് തയ്യാർ, സ്വിച്ച് ഓണ്‍ ചെയ്ത് പൃഥ്വിരാജ്

സിബി മലയിലാണ് ഫെസ്റ്റിവെൽ ചെയർമാൻ
Updated on
1 min read

നിയോ ഫിലിം റിപ്പബ്ലിക് (എൻഎഫ്ആർ) കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്ത് പൃഥ്വിരാജ് സുകുമാരൻ. 'എൽ2: എമ്പുരാൻ' സെറ്റിൽ രാജ്കോട്ടിൽ വെച്ചായിരുന്നു ലോഞ്ച് ചടങ്ങ്. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജെയ്ൻ ജോസഫ്, ഫെസ്റ്റിവൽ എക്സിക്യുട്ടീവ് ഡയറക്ടർ ലിയോ തദ്ദേവൂസ് എന്നിവരും ചടങ്ങിൽ ഭാഗമായി.

ചലച്ചിത്രോത്സവത്തിന് എല്ലാവിധ വിജയാശംസകൾ നേരുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചു. 'ധർമം, നീതി, സന്തോഷം' എന്ന തീമിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിന് എല്ലാവിധ വിജയവും ആശംസിച്ച പൃഥ്വിരാജ് ഈ സംരംഭത്തിൽ പങ്കെടുക്കുന്ന എല്ലാ നവ സംവിധായകർക്കും, സാങ്കേതിക വിദഗ്ധർക്കും, ക്രീയേറ്റിവ്‌ പ്രവർത്തകർക്കും വിജയാശംസകൾ നേർന്നു.

ഫെസ്റ്റിവൽ യുവ തലമുറക്കും ചലച്ചിത്രത്തെ സ്‌നേഹിക്കുന്നവർക്കുമുള്ള മഹത്തായ അവസരമായിരിക്കുമെന്ന് ചെയർമാൻ സിബി മലയിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in