ഇന്ത്യൻ 2 വിലെ തിരിച്ചടി, തഗ് ലൈഫ് നേരത്തെ റിലീസ് ചെയ്‌തേക്കും; തിരക്കിട്ട പണികളിൽ കമൽഹാസനും മണിരത്‌നവും

ഇന്ത്യൻ 2 വിലെ തിരിച്ചടി, തഗ് ലൈഫ് നേരത്തെ റിലീസ് ചെയ്‌തേക്കും; തിരക്കിട്ട പണികളിൽ കമൽഹാസനും മണിരത്‌നവും

രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രമായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുന്നത്
Updated on
1 min read

പ്രതീക്ഷകൾക്ക് വിപരീതമായി ഇന്ത്യൻ 2 വിൽ തിരിച്ചടി നേരിട്ടതോടെ പുതിയ ചിത്രമായ തഗ് ലൈഫ് നേരത്തെ ഇറക്കാൻ പദ്ധതിയിട്ട് കമൽഹാസൻ. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം 2024 ൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

2024 നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, 2024 ഓഗസ്റ്റിൽ കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് സംവിധായകൻ മണിരത്നവും സംഘവും പദ്ധതിയിടുന്നത്.

ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം പൂർത്തിയായതായിട്ടുണ്ട്. കമൽഹാസനൊപ്പം തഗ് ലൈഫിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിലമ്പരശൻ (ചിമ്പു), അശോക് സെൽവൻ എന്നിവരും ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

ഇന്ത്യൻ 2 വിലെ തിരിച്ചടി, തഗ് ലൈഫ് നേരത്തെ റിലീസ് ചെയ്‌തേക്കും; തിരക്കിട്ട പണികളിൽ കമൽഹാസനും മണിരത്‌നവും
'സാത്താൻ സേവയും കൊലപാതകവും അന്വേഷണവും'; ത്രില്ലടിപ്പിക്കുന്ന തമിഴ് ചിത്രം 'ദി അകാലി' ഒടിടിയിൽ

ദുൽഖർ സൽമാനായി മാറ്റിവെച്ച റോളിലാണ് ചിമ്പു എത്തുന്നത്. ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ റഷ്യയിലാണ് ചിത്രീകരിക്കേണ്ടത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽഹാസന്റെ കഥാപാത്രത്തിന്റെ പേര്. 36 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കമൽഹാസനും മണിരത്‌നവും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ജോജു ജോർജ്, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. എആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതം. ശ്രീകർ പ്രസാദ് ആണ് എഡിറ്റിങ്.

നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രാഫി.

logo
The Fourth
www.thefourthnews.in