എം ജയചന്ദ്രൻ - ശ്രേയാ ഘോഷാൽ  കൂട്ടുകെട്ട് വീണ്ടും;    'ആയിഷ'
GOOGLE

എം ജയചന്ദ്രൻ - ശ്രേയാ ഘോഷാൽ കൂട്ടുകെട്ട് വീണ്ടും; 'ആയിഷ'

ചിത്രത്തിൽ നിരവധി ഇന്ത്യൻ - അറബി പിന്നണി ഗായകർ പാടുന്നുണ്ട്
Updated on
1 min read

എം ജയചന്ദ്രൻ - ശ്രേയാ ഘോഷാൽ കൂട്ടുകെട്ടിൽ ഒരുപിടി ഗാനങ്ങൾ ഒരുക്കാൻ മഞ്ജുവാര്യർ ചിത്രമായ ' ആയിഷ' . നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇൻഡോ-അറബിക് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അറബിയിലും മലയാളത്തിലുമായി നിരവധി ഗാനങ്ങൾ ഉള്ള ചിത്രത്തിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനങ്ങൾ ഉടൻ തന്നെ സരിഗമയിലൂടെ റിലീസ് ചെയ്യും.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്ന ചിത്രമാണ് "ആയിഷ ". മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും ഒരുക്കുന്ന "ആയിഷ" യുടെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. മഞ്ജു വാര്യര്‍ക്കു പുറമെ " ക്ലാസ്സ്മേറ്റ്സ് " ഫെയിം രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. അറബിയിലും പുറത്തിറക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചിരുന്നു. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ.

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്കാണ് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിരവധി ഇന്ത്യൻ, അറബി പിന്നണി ഗായകർ ചിത്രത്തിൽ പാടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു ശർമയാണ് നിര്‍വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in