കാപ്പ
കാപ്പ

കാപ്പ രണ്ടാംഭാഗം ഉണ്ടാകും

ആദ്യവാരത്തില്‍ 10 കോടി രൂപയുടെ കളക്ഷനാണ് 'കാപ്പ' നേടിയിരിക്കുന്നത്
Updated on
1 min read

പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് റൈറ്റേഴ്സ് യൂണിയന്‍. രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഡിസംബര്‍ 22ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ആദ്യവാരത്തില്‍ 10 കോടി രൂപയുടെ കളക്ഷനാണ് കാപ്പ സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുക്കിയ കാപ്പ ബോക്‌സ് ഓഫീസ് വിജയമായി പ്രദര്‍ശനം തുടരുകയാണ്.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന സിനിമയാണ് കാപ്പ

ജി.ആര്‍. ഇന്ദുഗോപന്‍ തിരക്കഥ എഴുതിയ ചിത്രം ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തീയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് നിര്‍മ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് 'കാപ്പ'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം 'കടുവ'ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ 'കാപ്പ'യില്‍ നാഷണല്‍ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. ജഗദീഷ്, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in