'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു

1973 ൽ ബിബിസിയുടെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക്സ്റ്റഫ് എന്ന ടെലിവിഷൻ സീരിസിലൂടെയാണ് ബെർണാഡ് ഹിൽ അഭിനയ രംഗത്ത് എത്തിയത്
Updated on
1 min read

ടൈറ്റാനിക്കിലൂടെയും ലോർഡ് ഓഫ് ദ റിംഗ്‌സിലൂടെയും ലോക പ്രശസ്തനായ ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസായിരുന്നു. ബെർണാഡ് ഹില്ലിന്റെ ഏജന്റ് ലൂ കോൾസൺ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

ദി ലോർഡ് ഓഫ് ദ റിങ്‌സ് സിനിമകളിലെ തിയോഡൻ, ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത്, ക്ലിന്റ് ഈസ്റ്റ്വുഡ് ചിത്രമായ ട്രൂ ക്രൈമിലെ സാൻ ക്വെന്റിൻ തുടങ്ങിയ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

1973 ൽ ബിബിസിയുടെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക്സ്റ്റഫ് എന്ന ടെലിവിഷൻ സീരിസിലൂടെയാണ് ബെർണാഡ് ഹിൽ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് നിരവധി സീരിസുകളിലും നാടകങ്ങളിലും സിനിമകളിലും താരം അഭിനയിച്ചു.

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു
പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും

മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലിയിൽ ഖനിത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സേവേറിയൻ കോളേജിലും തുടർന്ന് മാഞ്ചസ്റ്റർ പോളിടെക്‌നിക് സ്‌കൂൾ ഓഫ് ഡ്രാമയിലും പഠനം പൂർത്തിയാക്കിയാണ് ഹിൽ അഭിനയരംഗത്തേക്ക് എത്തിയത്.

റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ (1982) സർജന്റ് പുട്ട്‌നാമായി ബെർണാഡ് ഹിൽ അഭിനയിച്ചിരുന്നു. മാർട്ടിൻ ഫ്രീമാൻ അഭിനയിച്ച ബിബിസി സീരിസായ ദി റെസ്പോണ്ടറിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in