ഐ ഹാവ് ഇലക്ട്രോണിക് ഡ്രീംസിലെ ഒരു രംഗം
ഐ ഹാവ് ഇലക്ട്രോണിക് ഡ്രീംസിലെ ഒരു രംഗം

IFFI: സുവര്‍ണ മയൂരം വാലന്റീന മോറെലിന്റെ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസിന്

ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു
Updated on
1 min read

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കോസ്റ്റാറീക്കൻ സംവിധായകൻ വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിന് സുവർണ മയൂരം. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.

നടി ആശ പരേഖിനാണ് ദാദാ സാഹിബ് പുരസ്‌കാരം. ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ഇയർ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവി ഏറ്റുവാങ്ങി

ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു. നടി ആശ പരേഖിനാണ് ദാദാ സാഹിബ് പുരസ്‌കാരം. ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ഇയർ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവി ഏറ്റുവാങ്ങി.

ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ നവാനവാരോ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു

നോ എൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വാഹിദ് മൊബഷേരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ നവാനവാരോ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. നോ എൻഡിലൂടെ നാദെർ സേവർ മികച്ച സംവിധായകനായി. പ്രവീൺ കണ്ട്രെ​ഗുള സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സിനിമാ ബണ്ടിക്കാണ് പ്രത്യേക ജൂറി പരാമർശം. അസിമിന പ്രൊഡ്രോ ആണ് മികച്ച നവാ​ഗത സംവിധായിക. ചിത്രം ബിഹൈൻഡ് ദ ഹേസ്റ്റാക്സ് .

തിങ്കളാഴ്ച വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍ മുരുകന്‍, കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര, അഭിനേതാക്കളായ ഖുശ്ബു, അക്ഷയ് കുമാര്‍, ഇഷ ഗുപ്ത, റാണ ദഗ്ഗുബാട്ടി, ആയുഷ്മാന്‍ ഖുറാന, ശര്‍മന്‍ ജോഷി, മാനുഷി ഛില്ലാര്‍ ഇസ്രായേലി സീരീസ് ഫൗദയുടെ ക്രിയേറ്റര്‍മാരായ അവി ഇസ്സാന്‍ചറോഫ്, ലിയോര്‍ രാസ് എന്നിവര്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in