എല്ലാ സിനിമകളും വരും തലമുറയ്ക്ക് കൈമാറണം : വൈറ്റ് ഹെൽമർ

എല്ലാ സിനിമകളും വരും തലമുറയ്ക്ക് കൈമാറണം : വൈറ്റ് ഹെൽമർ

യഥാർത്ഥ പ്രിന്റുകളുടെ തനിമ ചോർത്തുന്ന കൂട്ടിച്ചേർക്കലുകൾ നടത്തരുതെന്നും ഹെൽമർ
Updated on
1 min read

ഏതൊരു സിനിമയുടെയും പുനർനിർമാണത്തിനു പിന്നിൽ ഏറെ നാളത്തെ പ്രയത്‌നവും പരിശ്രമവും വേണ്ടിവരുമെന്ന് ജർമൻ സംവിധായകനും ജൂറി ചെയർമാനുമായ വൈറ്റ് ഹെൽമർ. രാജ്യാന്തര മേളയോടനുബന്ധിച്ചുള്ള ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണ്ണവും ചെലവേറിയതുമായ പല ഘട്ടങ്ങളിലൂടെയാണ് ഒരോ സിനിമയുടെയും റീമാസ്റ്ററിങ് പൂർത്തിയാകുന്നത്.

ഒരു സംവിധായകൻ ചിത്രം പുറത്തിറങ്ങിയാൽ അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കുകയാണ് പതിവ്. പക്ഷെ അതുമാത്രം പോരാ , എന്നും തങ്ങളുടെ സിനിമകൾ വരും തലമുറയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ കൂടി സംവിധായകർ ചിന്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഒറിജിനൽ പ്രിന്റുകൾ കണ്ടെത്തുക എന്നതാണ് റീമാസ്റ്ററിങ് വേളയിലെ ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ യഥാർത്ഥ പ്രിന്റുകളുടെ തനിമ ചോർത്തുന്ന കൂട്ടിച്ചേർക്കലുകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in