അറിയിപ്പ് മുതല്‍ രോമാഞ്ചം വരെ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടികയായി

അറിയിപ്പ് മുതല്‍ രോമാഞ്ചം വരെ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടികയായി

154 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്
Updated on
1 min read

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടികയായി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പ്, മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നൻപകൽ നേരത്ത് മയക്കം, തീയേറ്ററിൽ മികച്ച വിജയം നേടിയ രോമാഞ്ചം, പൃഥ്വിരാജ് ചിത്രങ്ങളായ ജനഗണമന , കാപ്പ , സൗദി വെള്ളക്ക, പടവെട്ട് എന്നിവ ഉൾപ്പെടെ 154 ചിത്രങ്ങളാണ് അവാർഡിനായി മാറ്റുരയ്ക്കുന്നത്.

അറിയിപ്പ് മുതല്‍ രോമാഞ്ചം വരെ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടികയായി
രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്

പുരസ്കാരം നിർണയത്തിനായുള്ള ജൂറിയെ ഈ മാസം തീരുമാനിക്കും. ജൂറി സ്ക്രീനിങ് മേയ് മാസത്തിൽ ആരംഭിക്കും.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെയായിരുന്നു. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്‌ത ചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2022 - ൽ പുറത്തിറങ്ങിയ ചലച്ചിത്ര സംബന്ധിയായ പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് സംസ്ഥാന ചലച്ചിത്ര അവാർഡിനായി പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in