സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നിർമാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നിർമാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസ്

ഒമ്പത് പേരടങ്ങുന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയാണ് കേസ്
Updated on
1 min read

അപമര്യാദയായി പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പിലാണ് നിർമാതാവ് പരാതി നൽകിയത്. ആന്റോ ജോസഫ്, ബി രാകേഷ്, അനിൽ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്.

സിനിമയുടെ തർക്ക പരിഹാരത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നിർമാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസ്
'കഥ ചോദിക്കില്ല, പ്രതിഫലത്തിൽ പിടിവാശിയില്ല; തന്മയത്വമുള്ള അഭിനയപ്രതിഭ'

അസോസിയേഷൻ യോഗത്തിലേക്കു വിളിച്ചുവരുത്തിയാണ് മോശമായി പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിർമാതാവ് ആരോപിക്കുന്നത്. പരാതിയിൽ സെൻട്രൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

logo
The Fourth
www.thefourthnews.in