ഗണിക രാജ്ഞികളുടെ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിച്ച് സഞ്ജയ് ലീല ബൻസാലി; ഹീരാമണ്ഡിയിലെ  രാജ്ഞിമാരായി അദിതിയും മനീഷയും

ഗണിക രാജ്ഞികളുടെ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിച്ച് സഞ്ജയ് ലീല ബൻസാലി; ഹീരാമണ്ഡിയിലെ രാജ്ഞിമാരായി അദിതിയും മനീഷയും

ലാഹോറിലെ വേശ്യകളുടെ ജീവിതം അവതരിപ്പിക്കുന്ന സീരീസിന്റെ പശ്ചാത്തലം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള ഇന്ത്യയാണ്
Updated on
1 min read

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 'ഹീരാമണ്ഡി' വെബ്‌ സീരീസ് എത്തുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഹീരാമണ്ഡി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മനീഷ കൊയ്‌രാള, അദിതി റാവു, സൊനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സെഗാൾ, റിച്ച ഛദ്ദ, സഞ്ജീത ഷെയ്ഖ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
സീരീസിന്റെ ഫസ്റ്റ് ലുക്കും ടീസറും നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. 'സഞ്ജയ് ലീല ബൻസാലി, നിങ്ങളെ ഗണികകള്‍ രാജ്ഞികളായിരുന്ന ലോകത്തേക്ക് ക്ഷണിക്കുന്നു' എന്ന വാചകത്തോടെ രാജകീയമായാണ് താരങ്ങളെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്

ലാഹോറിലെ വേശ്യകളുടെ ജീവിതം അവതരിപ്പിക്കുന്ന സീരീസിന്റെ പശ്ചാത്തലം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ഇന്ത്യയാണ്

'മറ്റൊരു സമയം, മറ്റൊരു യുഗം, സഞ്ജയ് ലീല ബൻസാലി സൃഷ്ടിച്ച മറ്റൊരു മാന്ത്രിക ലോകം' എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചത്. ലാഹോറിലെ വേശ്യകളുടെ ജീവിതം അവതരിപ്പിക്കുന്ന സീരീസിന്റെ പശ്ചാത്തലം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ഇന്ത്യയാണ്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകള്‍ ചെയ്യുന്നത് പോലെയായിരുന്നു ഇതെന്നും ഓരോ എപ്പിസോഡും ഒരു സിനിമ പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

14 വര്‍ഷം മുമ്പ് ഹീരാമണ്ഡിയുടെ ആശയവുമായി തിരക്കഥാകൃത്തായ മോയിന്‍ ബേഗ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ദേവദാസ് ചെയ്യുന്ന തിരക്കുകളിലായിരുന്നതിനാലും അതിന് ശേഷം ബജ്‌റാവോ മസ്താനിയിലേക്ക് കടന്നതിനാലുമാണ് ആ സമയത്ത് നടക്കാതെ പോയതെന്നും ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു

സഞ്ജയ് ലീല ബൻസാലിയുടെ അവസാന ചിത്രം 2022ല്‍ ഇറങ്ങിയ ഗംഗുഭായ് കത്തിയവാഡി ആയിരുന്നു. ആലിയ ഭട്ട് ടൈറ്റിൽ റോളിൽ അഭിനയിച്ച ചിത്രം വൻ വിജയമായിരുന്നു.

logo
The Fourth
www.thefourthnews.in