ആലിയ ഭട്ട്
ആലിയ ഭട്ട്

വീട്ടിനകത്തിരിക്കുന്ന ഫോട്ടോ എടുത്ത് പാപ്പരാസികള്‍; എല്ലാ അതിർത്തിയും ലംഘിക്കുന്നതെന്ന് ആലിയ ഭട്ട്

പ്രതികരണവുമായി ബോളിവുഡ് താരങ്ങളും
Updated on
2 min read

വീടിനകത്ത് നിന്നുമുള്ള തന്റെ ചിത്രങ്ങൾ അനുമതിയില്ലാതെ എടുത്തതിനെതിരെ രൂക്ഷപ്രതികരണവുമായി ബോളിവുഡ് നടി ആലിയ ഭട്ട്. മുംബൈ പോലീസിനെ ടാഗ് ചെയ്ത് ആലിയ ഭട്ട് പങ്കു വെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ആലിയ വീടിനകത്ത് ഇരിക്കുന്ന ചിത്രം അടുത്ത വീടിന്റെ ടെറസിൽ നിന്ന് രണ്ടുപേർ അനധികൃതമായി പകർത്തിയത്. ഇതെങ്ങനെയാണ് അനുവദിക്കുകയെന്നും എന്നും നിങ്ങൾ മറികടക്കാൻ പാടില്ലാത്ത ചില അതിരുകള്‍ ഉണ്ടെന്നും ആലിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തിൽ പ്രതികരണവുമായി നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തി

"വീട്ടിൽ വളരെ സാധാരണമായ ഒരു വൈകുന്നേരം സ്വീകരണമുറിയിൽ ഇരിക്കുമ്പോഴാണ് ആരോ എന്നെ നിരീക്ഷിക്കുന്നതായി തോന്നിയത്. മുകളിലേക്ക് നോക്കിയപ്പോൾ എന്റെ അയൽവീടിന്റെ ടെറസിൽ രണ്ട് പേർ നിൽക്കുന്നതായി കണ്ടു. അവരുടെ കയ്യിലുള്ള ക്യാമറ എന്റെ നേരെ തിരിച്ച് വെച്ചിരുന്നു. എങ്ങനെയാണിത് അനുവദിക്കുക? ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങൾ മറികടക്കാൻ പാടില്ലാത്ത ചില അതിരുകൾ ഉണ്ട്. ഇന്ന് അതെല്ലാം മറികടന്നിരിക്കുന്നു. " ആലിയ ഭട്ട് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

നേരത്തെ ഗർഭകാലത്തും പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ ആലിയ രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം അനുഷ്കയുടെ ഭർത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്ലി തന്റെ ഹോട്ടൽ മുറിയുടെ ചിത്രം അനുമതിയില്ലാതെ ചിത്രീകരിച്ച് പങ്കുവെച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു

പ്രതികരണവുമായി അനുഷ്‌ക ശർമ്മയും അർജുൻ കപൂറും അടക്കമുള്ള താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇത് അതീവ ലജ്ജാകരം ആണെന്നും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അനുഷ്ക പ്രതികരിച്ചു. "മുൻപും അവർ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇത് അതീവ ലജ്ജാകരം ആണ്. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ വക വെക്കാതെ ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ അവർ നേരത്തെ പങ്കുവെച്ചിട്ടുണ്ട്''- അനുഷ്ക പറഞ്ഞു. കഴിഞ്ഞ വർഷം അനുഷ്കയുടെ ഭർത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്ലി തന്റെ ഹോട്ടൽ മുറിയുടെ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇത് ലജ്ജാകരമാണെന്ന് അർജുൻ കപൂറും പ്രതികരിച്ചു. ഒരു സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും ഒരു സ്ത്രീക്ക് അവളുടെ വീട് സുരക്ഷിതമായി തോന്നുന്നില്ലെങ്കിൽ അത് എല്ലാ അതിരുകളും ലംഘിക്കലാണ്, അദ്ദേഹം പറഞ്ഞു. ആലിയ ഭട്ടിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഷഹീൻ ഭട്ടും വിഷയത്തിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ തന്നെ സംവിധായകൻ കരൺ ജോഹറും പോസ്റ്റ് പങ്കുവെച്ചിരുന്നു.

logo
The Fourth
www.thefourthnews.in