ദേവരാജൻ പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹരിഹരന്

ദേവരാജൻ പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹരിഹരന്

കെ ജയകുമാർ, രവി മേനോൻ, വയലാർ ശരത്ചന്ദ്രവർമ എന്നിവർ അംഗമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്
Updated on
1 min read

സംഗീതജ്ഞന്‍ ജി ദേവരാജന്റെ സ്മരണാര്‍ഥം പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ നാലാമത്‌ ജ. ദേവരാജൻ മാസ്റ്റർ പുരസ്‌കാരം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന്‌ സംവിധായകൻ ഹരിഹരനും അർഹനായി.

കെ ജയകുമാർ, രവി മേനോൻ, വയലാർ ശരത്ചന്ദ്രവർമ എന്നിവർ അംഗമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 25-ന് പരവൂരിൽ നടക്കുന്ന ജി ദേവരാജൻ മാസ്റ്റർ സ്മാരക പരവൂർ സംഗീതസഭയുടെ ആറാമത് വാർഷികാഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും.

ദേവരാജൻ പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹരിഹരന്
'ഗംഗേട്ടന്‍ എനിക്കിഷ്ടപ്പെട്ട ജ്യേഷ്ഠന്‍'

2019 മുതലാണ് പരവൂർ സംഗീതസഭ പുരസ്‌കാരം ഏർപ്പെടുത്തിയത്. 2019 ൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കും 2021 ൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും 2022 ൽ ഗായകൻ ജി വേണുഗോപാലിനുമായിരുന്നു പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം നടൻ മധുവിനുമായിരുന്നു.

പരവൂരിലും പരിസരപ്രദേശത്തുമുള്ള ഗായകരെ പങ്കെടുപ്പിച്ച് ജി. ദേവരാജൻ മാസ്റ്റർ സ്മൃതിമണ്ഡപത്തിൽ (പരവൂർ മുൻസിപ്പൽ നെഹ്‌റു പാർക്ക്) എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ഗാനസന്ധ്യ അവതരിപ്പിച്ചു വരുന്ന സംഗീത കുടുംബ കൂട്ടായ്മയാണ് പരവൂർ സംഗീതസഭ. പ്രായഭേദമന്യേ ആർക്കും ഈ വേദിയിൽ എത്താനുള്ള അവസരമുണ്ടെന്നതാണ് പ്രത്യേകത. മുന്നൂറിലധികം ഗായകർ ഈ വേദിയിൽ ഗാനമാലപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in