'ഗാഥ' തിരിച്ചുവരുന്നു ; മടങ്ങിയെത്തുന്നത് കന്നഡ ചിത്രത്തിലൂടെ
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ വന്ദനം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് ഗിരിജ ഷെട്ടർ. എന്നാൽ പിന്നീട് അവരെ സിനിമകളിലൊന്നും കണ്ടിട്ടില്ല. ഇടയിൽ വിദേശത്താണെന്നുള്ള വാർത്തകളും വന്നിരുന്നു . എന്നാൽ ഗിരിജ ഷെട്ടർ സിനിമയിലേക്ക് തിരികെ എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഇബ്ബാനി തബ്ബിദ ഇലെയാലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ടീമിനൊപ്പം ഗിരിജ ഉടൻ ചേരുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . ഗീതാഞ്ജലി എന്ന ഒറ്റ ചിത്രം കൊണ്ട് കന്നഡ പ്രേക്ഷകർക്കും പ്രിയങ്കരിയായിരുന്നു ഗിരിജ
രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന ഇബ്ബാനി തബ്ബിദ ഇലെയാലി സംവിധാനം ചെയ്യുന്നത് നവാഗതനായ ചന്ദ്രജിത്ത് ബെലിയപ്പ ആണ് . പ്രണയവും വിരഹവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം . വിഹാനും അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്