കാട്, മനുഷ്യര്‍, യുദ്ധം; അത്ഭുതപ്പെടുത്തി കങ്കുവ, സൂര്യയുടെ ജന്മദിനത്തിൽ ഗ്ലിംസ് വീഡിയോ

കാട്, മനുഷ്യര്‍, യുദ്ധം; അത്ഭുതപ്പെടുത്തി കങ്കുവ, സൂര്യയുടെ ജന്മദിനത്തിൽ ഗ്ലിംസ് വീഡിയോ

സൂര്യയുടെ ആരും കാണാത്ത വേഷപ്പകര്‍ച്ചയാണ് ഗ്ലിംസ് വീഡിയോയില്‍ കാണാന്‍ സാധിക്കുക
Updated on
1 min read

സൂര്യയുടെ ജന്മദിനത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന കങ്കുവയില്‍ സൂര്യയുടെ ഇതുവരെ കാണാത്ത താരം പ്രത്യക്ഷപ്പെടുന്നത്. കാടും, മനുഷ്യരും, യുദ്ധവുമെല്ലാം ഗ്ലിംസ് വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെ ചിത്രത്തിന്റെ ഗ്ലിസ് വീഡിയോ പുറത്തിറങ്ങിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. തമിഴ്, തെലുങ്ക്, മലയാളം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയത്. സാഹസികത നിറഞ്ഞ ആക്ഷന്‍ സീനുകളെല്ലാം സിനിമയുടെ പ്രത്യേകതയായിരിക്കും. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഗ്ലിംസ് വീഡിയോയിലുണ്ട്. ത്രീഡി ചിത്രമായാണ് കങ്കുവ എത്തുന്നത്. ദിഷാ പഠാണിയാണ് ചിത്രത്തിലെ നായിക.

കാട്, മനുഷ്യര്‍, യുദ്ധം; അത്ഭുതപ്പെടുത്തി കങ്കുവ, സൂര്യയുടെ ജന്മദിനത്തിൽ ഗ്ലിംസ് വീഡിയോ
'ഓരോ മുറിവിനുമുണ്ട് ഒരു കഥ ; സൂര്യയ്ക്ക് ജന്മദിന സമ്മാനം നൽകാൻ ടീം കങ്കുവ

സിരുത്തൈ ശിവ ആദ്യമായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ജ്ഞാനവേല്‍രാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in