​ഗോഡ്‍ഫാദറിൽ  സത്യപ്രിയയായി നയന്‍താര; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

​ഗോഡ്‍ഫാദറിൽ സത്യപ്രിയയായി നയന്‍താര; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തെലുങ്ക് ലൂസിഫറായി ​ഗോഡ്‍ഫാദര്‍ ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും
Updated on
1 min read

ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം ചെയ്യുന്ന ഗോഡ്‍ഫാദർ എന്ന ചിത്രത്തിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സത്യപ്രിയ ജയ്ദേവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്.

പ്രിഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍.

മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദര്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. ലൂസിഫറിലെ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രമാണ് തെലുങ്കില്‍ സത്യപ്രിയയായി നയന്‍താര അവതരിപ്പിക്കുന്നത്. മോഹന്‍ ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പളളിയെന്ന നായക കഥാപാത്രമായി എത്തുന്നത് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയാണ്.

ആക്ഷനും മാസിനും പ്രധാന്യം നല്‍കുന്ന ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡേല പ്രോഡക്ഷന്‍സും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായഗ്രഹണം. തമന്‍ സംഗീത സംവിധാനവും പ്രഭുദേവ കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in