ഗോൾഡൻ ഗ്ലോബിൽ സ്റ്റാറായി ആർആർആറും ദ ഫേബിൾമാൻസും

ഗോൾഡൻ ഗ്ലോബിൽ സ്റ്റാറായി ആർആർആറും ദ ഫേബിൾമാൻസും

മികച്ച സംവിധായകനും ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കി ദ ഫേബിൾസ് ശ്രദ്ധ നേടി
Updated on
1 min read

ഇന്ത്യയ്ക്ക് അഭിമാനമായി ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദി. മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചു. സംഗീത സംവിധായകൻ എം എം കീരവാണി വേദിയിലെത്തിയപ്പോൾ ഹർഷാരവങ്ങളോടെ ആർആർആർ ടീം ഒപ്പമുണ്ടായി. എ ആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയ്ക്ക് വീണ്ടും സ്വന്തമാകുന്നത്.

മികച്ച സംവിധായകനുള്ള പുരസ്കാരം സ്റ്റീവൻ സ്പിൽബെർഗ് സ്വന്തമാക്കിയപ്പോൾ അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ദ ഫേബിൾമാൻസിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഈ രണ്ടു വിഭാഗത്തിലും കടുത്ത മത്സരാർഥിയായി അവതാർ ദ വേ ഓഫ് വാട്ടർ ഉണ്ടായിരുന്നു. എൽവിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ഓസ്റ്റിൻ ബട്ലർ കരസ്ഥമാക്കിയപ്പോൾ മികച്ച നടിയായത് താർ എന്ന ചിത്രത്തിലൂടെ കേറ്റ് ബ്ലാങ്കെറ്റ് ആണ്. ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവറിലെ പ്രകടനത്തിന് എയ്ഞ്ചലാ ബാസെറ്റിനെ തേടിയെത്തിയത് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ്. മികച്ച സഹനടൻ കി ഹുയ് ഹ്യാൻ ആണ്. എവ്‌രിതിങ് എവ്‌രിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.

മറ്റ് അവാർഡ് ജേതാക്കൾ

മികച്ച ചിത്രം - മ്യൂസിക്കല്‍/കോമഡി

ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍

മികച്ച ടിവി സീരിസ് - ഡ്രാമ

ഹൗസ്‌ ഓഫ് ഡ്രാഗണ്‍

മികച്ച ടിവി സീരിസ് - മ്യൂസിക്കല്‍ /കോമഡി

അബോട്ട് എലമെന്‍ററി

മികച്ച തിരക്കഥ

മാർട്ടിൻ മക്ഡൊനാഗ് (ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍)

മികച്ച ഇംഗ്ലീഷ് ഇതര ചിത്രം

അര്‍ജന്‍റീന 1985

മികച്ച ഒറിജിനല്‍ സ്കോര്‍

ജസ്റ്റിൻ ഹർവിറ്റ്സ് (ബാബിലോൺ)

മികച്ച ആനിമേഷന്‍ ചിത്രം

പിനോച്ചിയോ

മികച്ച നടന്‍- മ്യൂസിക്കല്‍ /കോമഡി

കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ)

മികച്ച നടി- മ്യൂസിക്കല്‍ /കോമഡി

മിഷേൽ യോ - (എവ്‌രിത്തിംഗ് എവ്‌രിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടൻ ടി വി സീരീസ് - ഡ്രാമ

കെവിൻ കോസ്റ്റ്നർ (യെല്ലോസ്റ്റോൺ)

മികച്ച നടി ടി വി സീരീസ് - ഡ്രാമ

സെണ്ടായ (യൂഫോറിയ)

logo
The Fourth
www.thefourthnews.in