'ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ 'അടി'യിലെ പ്രകടനം ഞെട്ടിച്ചു': ഗോവിന്ദ് വസന്ത

'ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ 'അടി'യിലെ പ്രകടനം ഞെട്ടിച്ചു': ഗോവിന്ദ് വസന്ത

ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കഥാപാത്രമായിരിക്കും 'അടി'യിലേതെന്ന് സംവിധായകന്‍ പ്രശോഭ്
Updated on
1 min read

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അടി. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ അഹാനയുടെ പ്രകടനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ അഹാനയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. താന്‍ അഹാനയുടെ ഫാന്‍ ആയിരുന്നില്ലെന്നും എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദ്.

'ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ 'അടി'യിലെ പ്രകടനം ഞെട്ടിച്ചു': ഗോവിന്ദ് വസന്ത
വിഷുവിന് തീയേറ്ററുകളില്‍ 'അടി' തുടങ്ങും

ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കഥാപാത്രമായിരിക്കും 'അടി'യിലേതെന്നായിരുന്നു സംവിധായകന്‍ പ്രശോഭ് പറഞ്ഞത്. അഭിമുഖങ്ങളില്‍ കാണുന്ന ഷൈനിന് നേരെ വിപരീതമാണ് സിനിമയിലെ ഷൈന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്രുവന്‍, തിരക്കഥാകൃത്ത് രതീഷ് രവി എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് അടി നിര്‍മിച്ചത്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം കൂടിയാണ് 'അടി'. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in