ത്രില്ലടിപ്പിച്ച് ദർശനയുടെ 'പുരുഷ പ്രേതം'; ചിത്രം ഒടിടിയിലെത്തി

ത്രില്ലടിപ്പിച്ച് ദർശനയുടെ 'പുരുഷ പ്രേതം'; ചിത്രം ഒടിടിയിലെത്തി

സ്റ്റേഷന്‍ പരിധിയില്‍ ഒരു അജ്ഞാത ജഡം കണ്ടെത്തുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്
Updated on
1 min read

ദര്‍ശനയുടെ 'പുരുഷ പ്രേതം' സോണി ലിവിൽ പ്രദർശനം ആരംഭിച്ചു. ആവാസവ്യൂഹത്തിനു ശേഷം ക്രിഷാന്ദ് ഒരുക്കുന്ന ചിത്രമാണ് പുരുഷ പ്രേതം. പ്രേക്ഷകരെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടുപോവുന്നത്. ഒരു അജ്ഞാത മൃതദേഹം കാണാതാവുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമാണ് ദര്‍ശനയുടെ സൂസന്‍. അലക്‌സാണ്ടര്‍ പ്രശാന്ത് അവതരിപ്പിക്കുന്ന സെബാസ്റ്റ്യന്‍ എന്ന പോലീസുദ്യോഗസ്ഥനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. പ്രശാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച പൊര്‍ഫോമന്‍സുകളില്‍ ഒന്നായി മാറും സെബാസ്റ്റ്യനെന്നാണ് വിലയിരുത്തൽ.

കഥയിലുടനീളം ആക്ഷേപഹാസ്യം നിലനില്‍ക്കുമ്പോഴും ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ത്രില്ലടിപ്പിച്ച് ദർശനയുടെ 'പുരുഷ പ്രേതം'; ചിത്രം ഒടിടിയിലെത്തി
'സ്വപ്നം പോലെ ഈ യാത്ര'; പൊന്നിയിൻ സെൽവൻ 2 വിലെ 'അകമലർ' പാടിയ ഗായിക ശക്തിശ്രീ ഗോപാലൻ

ആവാസ വ്യൂഹത്തിന് സമാനമായ ദൃശ്യശൈലിയിലാണ് പുരുഷ പ്രേതത്തിലും ക്രിഷാന്ദ് ഉപയോഗിച്ചിരിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍ (ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകരായ ജിയോ ബേബി, മനോജ് കാന എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. മനു തൊടുപുഴയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ്. മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

logo
The Fourth
www.thefourthnews.in