ഋതുപർണ ഘോഷും മാധവനും പുറം ലോകം കാണാത്ത 'സൺഗ്ലാസും'

ഋതുപർണ ഘോഷും മാധവനും പുറം ലോകം കാണാത്ത 'സൺഗ്ലാസും'

ഇന്നും ആ ഓർമകൾ നിധി പോലെ സൂക്ഷിക്കുന്നുണ്ട് നടൻ മാധവൻ
Updated on
1 min read

ഇന്ത്യൻ നവസിനിമയുടെ വഴിക്കാട്ടിയായ ഋതുപർണ ഘോഷിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കാത്ത കലാകാരൻമാർ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാൽ അധികം ആർക്കും കിട്ടാത്ത ഭാഗ്യം ലഭിച്ചിട്ടും ആ ചിത്രം തീയേറ്ററിലെത്താതെ പോയാലോ ? മാഡി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടൻ മാധവന് അങ്ങനെയൊരു ദുർഗതിയുണ്ടായിട്ടുണ്ട്.

2006 ലാണ് പ്രിയ ഋതു ദാ സൺഗ്ലാസ് എന്ന ബൈ ലിഗ്വൽ ചിത്രമെടുക്കുന്നത് (ഹിന്ദിയിലും ബംഗാളിയിലും ) കൊങ്കണ സെൻ ശർമ്മയായിരുന്നു നായിക. കൊങ്കണ സെൻ ശർമ്മയുടെ അമ്മ വേഷത്തിലേക്ക് ജയ ബച്ചനുമെത്തി. ഒടുവിലാണ് നായകനെ തീരുമാനിക്കുന്നത് .ആദ്യം മാധവൻ ചിത്രത്തിന്റെ ഭാഗമായിരുന്നില്ല . അർഷദ് വർസി, സഞ്ജയി സൂരി എന്നിവരൊക്കെ പരിഗണയിലുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ അവരൊക്കെ പിൻമാറി . ഒടുവിലാണ് ഋതു ദാ മാധവനിലേക്ക് എത്തിയത്. കഥ പോലും കേൾക്കാതെ മാധവൻ ചിത്രം ചെയ്യാമെന്ന് ഏറ്റു. ജയാ ബച്ചനും ഋതുപർണഘോഷിനും ഒപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷമായിരുന്നു കഥ പോലും കേൾക്കേണ്ടെന്ന മാധവന്റെ തീരുമാനത്തിന് പിന്നിൽ

2006 ൽ ചിത്രീകരണം ആരംഭിച്ചു. ഇതിനിടയിൽ ജയാ ബച്ചന് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ചിത്രീകരണം പിന്നെയും നീണ്ടു. ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും പല കാരണങ്ങൾ കൊണ്ട് റിലീസ് നടന്നില്ല. ഒടുവിൽ 2013 ൽ ഋതുപർണ ഘോഷ് വിടപറഞ്ഞ ശേഷം കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മാസ്റ്റർ സംവിധായകന് ആദരം അർപ്പിച്ച് ചിത്രം പ്രദർശിപ്പിച്ചെങ്കിലും തീയേറ്റർ റിലീസ് എന്ന സ്വപ്നം ബാക്കിയായി .

logo
The Fourth
www.thefourthnews.in