മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായത്; ഗുണ സംവിധായകൻ സംസാരിക്കുന്നു

മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായത്; ഗുണ സംവിധായകൻ സംസാരിക്കുന്നു

സിനിമവികടന് നൽകിയ അഭിമുഖത്തിലായിരുന്നു സന്താനഭാരതി ഗുണ സിനിമയെ കുറിച്ചും മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ കുറിച്ചും പറഞ്ഞത്
Updated on
1 min read

മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായതെന്ന് 'ഗുണ' സിനിമയുടെ സംവിധായകൻ സന്താനഭാരതി. ചിത്രം തമിഴ്‌നാട്ടിലും വിജയമായതോടെ 'സിനിമവികടന്' നൽകിയ അഭിമുഖത്തിലായിരുന്നു സന്താനഭാരതി ഗുണ സിനിമയെ കുറിച്ചും മഞ്ഞുമ്മൽ ബോയ്‌സിനെക്കുറിച്ചും പറഞ്ഞത്.

ഗുണ സിനിമയിലുടെ ഹിറ്റായ ഗുണ കേവിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മഞ്ഞുമ്മൽ ബോയിസില്‍ ഗുണയിലെ 'കൺമണി അൻപോട് കാതലൻ' എന്ന ഹിറ്റ് ഗാനവും ഉപയോഗിച്ചിരുന്നു. ഇതിനെ കുറിച്ചായിരുന്നു നടനും സംവിധായകനുമായ സന്താനഭാരതി സംസാരിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് എത്തിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുവെന്നും ഗുണയിലെ ഗാനം മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിൽ കേട്ടപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും സന്താനഭാരതി പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായത്; ഗുണ സംവിധായകൻ സംസാരിക്കുന്നു
'എല്ലാ മിശ്രവിവാഹങ്ങളും ലവ് ജിഹാദല്ല': വിദ്വേഷം പ്രചരിപ്പിക്കുന്ന വാർത്താ പരിപാടികൾക്കെതിരെ എൻബിഡിഎസ്എ

ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്ന് ചില സുഹൃത്തുക്കളാണ് പറഞ്ഞത്. സാർ നിങ്ങളെ പടം കണ്ടോ എന്നായിരുന്നു അവർ ചോദിച്ചത്. എന്റെ പടം എപ്പോളാണ് റീ റിലീസ് ചെയ്തത് എന്നായിരുന്നു ഞാൻ ചോദിച്ചത്. പിന്നെയാണ് ഒരു മലയാള സിനിമയാണ് റിലീസ് ചെയ്തത് എന്നറിഞ്ഞത്.

ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ ചിത്രം കണ്ടപ്പോഴാണ് മനസിലായത്. 'ഗുണ' ചിത്രീകരിക്കുന്ന സമയത്ത് ഇതേക്കുറിച്ച് ആർക്കും അത്ര അറിവുണ്ടായിരുന്നില്ല. ഗുണയിലെ പാട്ട് മഞ്ഞുമ്മൽ ബോയിസിൽ എത്തിയപ്പോൾ തിയേറ്ററിൽ എല്ലാവരും കൈയടിക്കാൻ തുടങ്ങി. അതുവരെ എല്ലാവരും നിശബ്ദമായിരുന്നു. എനിക്ക് അപ്പോൾ രോമാഞ്ചമുണ്ടായി. കണ്ണ് നിറഞ്ഞു. 34 വർഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ റെഫറൻസിന് കൈയടി കിട്ടുമ്പോൾ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ', എന്നും സന്താനഭാരതി പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോഴാണ് ആ ഗുഹയുടെ ഭീകരത ശരിക്കും മനസിലായത്; ഗുണ സംവിധായകൻ സംസാരിക്കുന്നു
'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു

നേരത്തെ ചിത്രത്തിനെയും അതിന്റെ അണിയറപ്രവർത്തകരെയും ഗുണ സിനിമയിലെ നായകൻ കമൽഹാസൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ചെന്നൈയിൽ കമൽഹാസന്റെ ഓഫീസിൽ എത്തിയ അണിയറ പ്രവർത്തകരെ സ്വീകരിക്കാൻ സന്താനഭാരതിയും കൂടെയുണ്ടായിരുന്നു.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in