'ഗുരുവായൂരമ്പലനടയില്‍' ആരെയും വിഷമിപ്പിക്കില്ല ; വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍

'ഗുരുവായൂരമ്പലനടയില്‍' ആരെയും വിഷമിപ്പിക്കില്ല ; വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍

വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ മനസിലാകും
Updated on
1 min read

ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹത്തിന് പോയവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരു ചെറിയ കഥയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന് സംവിധായകന്‍ വിപിന്‍ ദാസ് . പേരിനെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങള്‍ വെറുതെയാണെന്ന് ചിത്രം കാണുമ്പോൾ എല്ലാവരും തിരിച്ചറിയുമെന്നും സംവിധായകൻ ദ ഫോർത്തിനോട് പറഞ്ഞു

വിവാദത്തോടുള്ള വിപിൻ ദാസിന്റെ മറുപടി

ഗുരുവായൂരപ്പന്റെ ഭക്തർക്കും, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും. നഖക്ഷതങ്ങള്‍, നന്ദനം തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത്. സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അത് സിനിമ കാണുമ്പോൾ മാറും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വിപിൻ ദാസ് പറയുന്നു

'ഗുരുവായൂരമ്പലനടയില്‍' ആരെയും വിഷമിപ്പിക്കില്ല ; വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍
സിനിമയ്ക്ക് ഭൂഷണമല്ലാത്ത ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും ; 'ഗുരുവായൂരമ്പല നടയിൽ' വിവാദത്തിൽ സന്ദീപ് സേനൻ

ഗുരുവായൂർ അമ്പലത്തിൽ വച്ചു നടക്കുന്ന ഒരു വിവാഹമാണ് കഥാപശ്ചാത്തലം. കോമഡി ജോണറിലുള്ള ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലർ ജോണറിലുള്ള സിനിമയെക്കാൾ കോമഡി എന്റർടെയ്നറിലുള്ള ചിത്രങ്ങൾ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. ആദ്യമായി ഒരു സൂപ്പർതാരത്തിനൊപ്പം സിനിമ ചെയ്യാനാകുന്നുവെന്ന സന്തോഷത്തിലാണെന്നും വിപിൻ പറഞ്ഞു. പൃഥ്വിരാജിന്റെ ആദ്യമുഴുനീള കോമഡി ചിത്രം കൂടിയാണിത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിലും വിപിനും ഒരുമിച്ച് വരുന്ന ചിത്രമാണിതെങ്കിലും വർഷങ്ങൾക്ക് മുൻപ് തന്നെ ആലോചനയിലുണ്ടായിരുന്ന കഥയാണിത്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നതെന്നും സംവിധായകൻ പറയുന്നു

logo
The Fourth
www.thefourthnews.in