ഒഴിഞ്ഞുമാറുന്ന മോഹന്‍ലാലും മൗനം വെടിയാത്ത മമ്മൂട്ടിയും;  താരങ്ങൾ മറക്കരുത് ആ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഒഴിഞ്ഞുമാറുന്ന മോഹന്‍ലാലും മൗനം വെടിയാത്ത മമ്മൂട്ടിയും; താരങ്ങൾ മറക്കരുത് ആ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

മലയാള സിനിമയിലെ ചില സംഘടനകളും താരങ്ങളും ചേര്‍ന്ന് അവര്‍ക്ക് താത്പര്യമില്ലാത്തവര്‍ക്ക് അനൗദ്യോഗിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തില്‍ കണ്ടെത്തിയത്
Updated on
1 min read

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടാഴ്ച കഴിയുമ്പോഴും ആരോപണങ്ങളില്‍ നിലപാട് പറയാതെ സൂപ്പര്‍ താരങ്ങള്‍. വിഷയത്തില്‍ താര സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന മോഹന്‍ലാല്‍ മൗനം വെടിഞ്ഞെങ്കിലും കാതലായ വിഷയങ്ങളില്‍ ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങളാണ് മലയാള സിനിമ മേഖലയിലുമുള്ളതെന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കാനും വിഷയങ്ങളെ സ്വാഭാവികവത്കരിക്കാനുമായിരുന്നു മോഹന്‍ലാല്‍ ശ്രമിച്ചത്.

മലയാള സിനിമയെ നിയന്ത്രിക്കുംവിധം ശക്തമായ ഒരു ഗ്രൂപ്പ് സജീവമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് അനുഭമില്ലെന്നത് കൊണ്ട് മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ലെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ച നടന്‍ പൃഥ്വിരാജ് നിലപാടെടുത്തത്. എന്നാല്‍ അത്തരം ഒരു പവര്‍ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല, അതില്‍ ഞാനില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മോഹൻലാൽ.

ഇവിടെയാണ് 2017 മാര്‍ച്ച് 24 പുറത്തുവിട്ട കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. മലയാള സിനിമയിലെ ചില സംഘടനകളും താരങ്ങളും ചേര്‍ന്ന് അവര്‍ക്ക് താത്പര്യമില്ലാത്തവര്‍ക്ക് അനൗദ്യോഗിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തില്‍ കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം അന്ന് 'അമ്മ സംഘടനയ്ക്ക് 4.65 ലക്ഷം രൂപയുടെ പിഴയും ലഭിച്ചിരുന്നു. ആ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി അറിയില്ലെന്ന മോഹന്‍ലാലിന്റെ വാദം ബാലിശമാകുന്നത്.

ഒഴിഞ്ഞുമാറുന്ന മോഹന്‍ലാലും മൗനം വെടിയാത്ത മമ്മൂട്ടിയും;  താരങ്ങൾ മറക്കരുത് ആ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്
'ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല, എനിക്ക് അതിനെപ്പറ്റി അറിയില്ല', സിനിമ മേഖലയെ തകർക്കരുതെന്നും മോഹന്‍ലാല്‍

തനിക്കൊന്നിലും പങ്കില്ല, താനുള്‍പ്പെടെ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ മലയാള സിനിമയെ എല്ലാവരും ചേര്‍ന്ന് ക്രൂശിക്കരുത്, ആയിരങ്ങളുടെ ജീവിതമാണ് സിനിമയെന്നും പറഞ്ഞ് മോഹന്‍ലാല്‍ ഒഴിഞ്ഞുമാറുമ്പോള്‍ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് മലയാള സിനിമയുടെ 'മെഗാസ്റ്റാര്‍' മമ്മൂട്ടിയുടെ പ്രതികരണത്തിനായാണ്. മറ്റ് പലവിഷയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച് കയ്യടി നേടുന്ന മമ്മൂട്ടി ഇതുവരെ മലയാള സിനിമയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിയാത്തതെന്ത് എന്ന ചോദ്യവും പ്രസക്തമാണ്.

ഒഴിഞ്ഞുമാറുന്ന മോഹന്‍ലാലും മൗനം വെടിയാത്ത മമ്മൂട്ടിയും;  താരങ്ങൾ മറക്കരുത് ആ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്
'കാരവാനിൽ രഹസ്യക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നു'; മലയാള സിനിമ ലൊക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന സംഭവങ്ങൾ എല്ലായിടത്തും ഉള്ളതല്ലേയെന്ന ന്യായീകരണമായിരുന്നു മോഹൻലാലിൻറെ പ്രതികരണങ്ങളിൽ മുഖ്യം. എല്ലായിടത്തും ഉള്ളതല്ലേ എന്ന വാദമുന്നയിച്ച് റിപ്പോർട്ടിലൂടെ പുറത്തുവന്ന ലൈംഗിക-തൊഴിൽ ചൂഷണങ്ങളുടെ ഭീകരത കുറച്ചുകാണിക്കുകയെന്ന തന്ത്രം മോഹൻലാലിന് മുൻപും പല പ്രമുഖരും ഉന്നയിച്ചിരുന്നു. തനിക്ക് ആകുന്നതൊക്കെ ചെയ്‌തെന്നും ഇനിയൊന്നും ചെയ്യാനില്ല. 'അമ്മ സംഘടനയ്ക്കും അംഗങ്ങൾക്കും നിർദേശം തരുന്നവർ സ്വയം മുന്നോട്ടുവന്നു കാര്യങ്ങൾ നടത്തട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in